Thursday, November 23, 2017 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 01.53 AM

ദേശീയ ബ്രാന്‍ഡ്‌ പ്രതിച്‌ഛായയുമായി വണ്ടര്‍ലാ

കൊച്ചി: വണ്ടര്‍ലാ ഹോളിഡേയ്‌സ്‌ പുതിയ ബ്രാന്‍ഡ്‌ മേല്‍വിലാസവുമായി പ്രചാരണ പരിപാടിക്കു തുടക്കംകുറിച്ചു. വണ്ടര്‍ലാ ഒരു സമ്പുര്‍ണ വിനോദ, ആതിഥേയ ബ്രാന്‍ഡ്‌ എന്ന നിലയില്‍ രാജ്യം മുഴുവന്‍ കാല്‍പ്പാടുകള്‍ പതിപ്പിക്കാനുള്ള നീക്കത്തിലാണ്‌.
പുതിയ ലോഗോ, പുതിയ ഐഡന്റിറ്റി, പുതിയ ടിവി ക്യാമ്പയിന്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാകും.
ശക്‌തിയില്‍നിന്നു കൂടുതല്‍ ശക്‌തിയിലേക്ക്‌ വണ്ടര്‍ലാ നീങ്ങുകയാണെന്ന്‌ മാനേജിങ്‌ ഡയറക്‌ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി. വലിയ ലക്ഷ്യങ്ങളാണ്‌ മുന്നിലുള്ളത്‌.
വണ്ടര്‍ലായെ ദേശീയ വിനോദ, ആതിഥേയ ബ്രാന്‍ഡായി വളര്‍ത്തിയെടുക്കുകയാണ്‌ ലക്ഷ്യം. ഈ വന്‍ ലക്ഷ്യത്തിനൊത്ത്‌ വണ്ടര്‍ലായെ ഉയര്‍ത്തുകയാണ്‌ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കൂടുതല്‍ പ്രസക്‌തമായ രീതിയില്‍ കൂടുതല്‍ തിരിച്ചറിയപ്പെടുന്ന വിധത്തില്‍ വിജയകരമായ ബ്രാന്‍ഡിനെ അവതരിപ്പിക്കുന്നതാണ്‌ പുതിയ ലോഗോ എന്ന്‌ ഇതു രൂപകല്‍പന ചെയ്‌ത വോ ഡിെസെന്റെ പാര്‍ട്ട്‌ണറും എക്‌സിക്യുട്ടീവ്‌ ഡയറക്‌ടറുമായ ശാശ്വതദാസ്‌ പറഞ്ഞു.

Ads by Google
Thursday 06 Apr 2017 01.53 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW