Saturday, October 21, 2017 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 01.53 AM

ചരിത്രം കുറിച്ച്‌ ഓഹരി വിപണികള്‍

uploads/news/2017/04/96819/2b.jpg

മുംെബെ: ചരിത്രം കുറിച്ച്‌ ഓഹരി വിപണികള്‍. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റം. രണ്ടു ദിവസം കൊണ്ട്‌ സെന്‍സെക്‌സ്‌ 353.74 പോയിന്‍്‌ും നിഫ്‌റ്റി 91.4 പോയിന്റുമാണ്‌ വര്‍ധിച്ചത്‌. ഇരു വിപണികളും ചരിത്രത്തിലെ ഉയര്‍ന്ന നിലവാരത്തിലാണ്‌. സെന്‍സെക്‌സ്‌ 64.02 പോയിന്റ ഉയര്‍ന്ന്‌ 29,974.24ലും നിഫ്‌റ്റി 27.30 പോയിന്റ്‌ കൂടി 9,265.15ലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. ഒരു സമയത്ത്‌ സെന്‍സെക്‌സ്‌ 30,000 പോയിന്റ്‌ മറികടന്ന്‌ 30,007.48ലെത്തിയിരുന്നു. നിഫ്‌റ്റിയുടെ മികച്ച പ്രകടനവും നിക്ഷേപര്‍ക്ക്‌ ആശ്വാസമായി.
മിഡ്‌ ക്യാപ്പ്‌, സ്‌മോള്‍ ക്യാപ്പ്‌ ഓഹരികളും നേട്ടത്തിലായിരുന്നു. പ്രമുഖ വാണിജ്യ ഓഹരികളായ റിലയന്‍സ്‌, മാരുതി ഓഹരികളുടെ കുതിപ്പിലാണ്‌ വിപണിയും കുതിച്ചത്‌. പുതു സാമ്പത്തിക വര്‍ഷത്തില്‍ നാളെ ആര്‍.ബി.ഐ. പ്രഖ്യാപിക്കാനിരിക്കുന്ന നയത്തിലാണ്‌ ഇപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ. നിലവിലെ സാഹചര്യത്തില്‍ നിരക്കുകളില്‍ ആര്‍.ബി.ഐ. മാറ്റം വരുത്താന്‍ സാധ്യതകളില്ല. എന്നാല്‍ വിപണിയില്‍ രൂപയുടെ ലഭ്യത വര്‍ധിച്ച സാഹചര്യത്തില്‍ ചില നയങ്ങളില്‍ മാറ്റവും നിക്ഷേപകള്‍ പ്രതീക്ഷിക്കുന്നുണ്ട്‌.
രാജ്യാന്തര വിപണിയിലെ ഉണര്‍വാണ്‌ ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചത്‌. 3.19 ശതമാനം ഓഹരി മൂല്യം വര്‍ധിപ്പിച്ച്‌ റിലയന്‍സ്‌ ഓഹരികളാണ്‌ ഇന്നലെ വിപണികളില്‍ താരമായത്‌. ജിയോ പ്രൈം മെമ്പര്‍ഷിപ്പ്‌ ഓഫര്‍ കലാവധി കൂട്ടിയതാണ്‌ റിലയന്‍സിന്‌ കരുത്തായത്‌. 1,414.90 രൂപയുമായി ഒമ്പതു വര്‍ഷത്തെ ഏറ്റവും മികച്ച നിലയിലാണ്‌ റിലയന്‍സ്‌ ഓഹരികളിപ്പോള്‍. 4.40 ശതമാനം ഓഹരി മൂല്യം വര്‍ധിപ്പിച്ച്‌ 6,330.40 ലെത്തിയ മാരുതി സുസുക്കി ഓഹരികളും ചരിത്ര നേട്ടം െകെവരിച്ചു.
2.18 ശതമാനം ഓഹരി മൂല്യം വര്‍ധിപ്പിച്ച ലാര്‍സന്‍ ആന്‍ഡ്‌ ട്യൂബ്ര?യുടെ പ്രകടനവും ശ്രദ്ധേയമായി. ഉപഭോകൃത ഉല്‍പ്പന്നങ്ങളുടെ ഓഹരികള്‍, ഓട്ടോ, ലോഹം, ഓയില്‍, വാതക ഓഹരികളും നേട്ടത്തിലായിരുന്നു.
അദാനി പോര്‍ട്‌സ്‌, ഹിന്ദുസ്‌ഥാന്‍ യുണിലിവര്‍, ടാറ്റ സ്‌റ്റീല്‍, ആക്‌സിസ്‌ ബാങ്ക്‌, ലുപിന്‍, എസ്‌.ബി.ഐ, എന്‍.ടി.പി.സി, വിപ്ര?, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്‌.ഡി.എഫ്‌.സി, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്‌, ഐ.ടി.സി. ഓഹരികള്‍ തിരിച്ചടി നേരിട്ടു.
കണക്കുകള്‍ പ്രകാരം 534.45 കോടി രൂപയുടെ നിക്ഷേപമാണ്‌ വിദേശ നിക്ഷേപകര്‍ തിങ്കളാഴ്‌ച വിപണിയില്‍ നടത്തിയത്‌. ഉല്‍പ്പാദന മേഖല കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉണ്ടാക്കിയ നേട്ടവും വിപണികളില്‍ പ്രതിഫലിച്ചു. ജൂെലെ ഒന്നു മുതല്‍ ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുന്നതും വിപണികളെ അവേശത്തിലാഴ്‌ത്തുന്നുണ്ട്‌. രാജ്യാന്തര വിപണികളും മികച്ച പ്രകടനമാണ്‌ കാഴ്‌ച്ച വയ്‌ക്കുന്നത്‌.

Ads by Google
Advertisement
Thursday 06 Apr 2017 01.53 AM
YOU MAY BE INTERESTED
TRENDING NOW