Thursday, May 25, 2017 Last Updated 16 Min 4 Sec ago English Edition
Todays E paper
Thursday 06 Apr 2017 01.53 AM

എക്‌സ്ചേഞ്ച്‌ ഓഫര്‍ ആണോ ലക്ഷ്യം; ഇനി വെള്ളം കുടിക്കും

uploads/news/2017/04/96818/1b.jpg

മുംബൈ: എക്‌സ്‌ചേഞ്ച്‌ ഓഫറിലൂടെ നല്ലൊരു ഫോണ്‍ കൈക്കലാക്കാം എന്നു കരുതിയവര്‍ക്ക്‌ തിരിച്ചടി. ചരക്ക്‌ സേവന നികുതി(ജി.എസ്‌.ടി.) പ്രബാല്യത്തില്‍ വരുന്നതോടെ ഇനി എക്‌സ്‌ചേഞ്ച്‌ ഓഫറുകള്‍ക്കും വലിയ വില കൊടുക്കേണ്ടി വരും. ജി.എസ്‌.ടി. വഴി രാജ്യം രണ്ടു ശതമാനം അധിക ആഭ്യന്തര വളര്‍ച്ച നിരക്കാണ്‌ പ്രതീക്ഷിക്കുന്നത്‌.
ജി.എസ്‌.ടിയുടെ വരവോടെ സാധനങ്ങളുടെ വിതരണത്തിനും സേവനങ്ങള്‍ക്കുമാണ്‌ കുരുക്കു വീഴുന്നത്‌. വിതരണമെന്നത്‌ ഒരുപാട്‌ അര്‍ഥവ്യാപ്‌തിയുള്ള പദമാണ്‌. എക്‌സ്‌ചേഞ്ച്‌ ഓഫറുകളും സേവനങ്ങളിലാണ്‌ ഉള്‍പ്പെടുന്നത്‌.
ഏപ്രില്‍ ഒന്നിന്‌ പുറത്തിറക്കിയ ജി.എസ്‌.ടി. കരടു നിയമങ്ങളനുസരിച്ച്‌ ഒരു സാധനങ്ങള്‍ വാങ്ങുമ്പോള്‍ മുഴുവന്‍ പണവും പണമായല്ലാ നല്‍ക്കുന്നതെങ്കിലും വസുതുവിന്റെ മുഴുവന്‍ വിലയ്‌ക്ക്‌ അനുസുതമായ നികുതി ഉപയോക്‌താവ്‌ നല്‍കേണ്ടി വരും. ഉദാഹരണത്തിന്‌ നമ്മള്‍ 20,000 രൂപ വിലയുള്ള ഒരു ഫോണ്‍ വാങ്ങുന്നുവെന്ന്‌ കരുതുക. നേരത്തെയാണെങ്കില്‍ നമ്മുടെ പഴയ ഫോണിന്‌ 5,000 രൂപ കിട്ടുമായിരുന്നെങ്കില്‍ ബാക്കി 15,000 രൂപയുടെ നികുതി അടച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ജി.എസ്‌.ടി. വരുന്നതോടെ 20,000 രൂപയ്‌ക്കും ടാക്‌സ്‌ നല്‍കേണ്ടി വരും.
വിമാന ടിക്കറ്റ്‌ ബുക്കിങ്‌ പോലുള്ള സേവനങ്ങള്‍ക്കും ജി.എസ്‌.ടിയുടെ വരവോടെ ചെലവേറും. പ്രദേശിക ടിക്കറ്റുകള്‍ക്ക്‌ അടിസ്‌ഥാന നിരക്കിന്റെ അഞ്ചു ശതമാനവും രാജ്യാന്തര ടിക്കറ്റുകള്‍ക്ക്‌ നിരക്കിന്റെ 10 ശതമാനവുമാണ്‌ സേവന നികുതി.
ചരക്കു സേവന നികുതി
വരുന്നതോടെ വില കൂടുന്നവ
01. മൊബൈല്‍ ബില്ലുകള്‍
02. ലൈഫ്‌ ഇന്‍ഷുറന്‍സ്‌
പോളിസികളുടെ പ്രീമിയം
പുതുക്കല്‍
03. ബാങ്കിങ്‌, നിക്ഷേപ
പദ്ധതികള്‍
04. വൈഫൈ, ഡി.റ്റി.എച്ച്‌
05. വീട്ടു വാടക
06. അരോഗ്യ സുരക്ഷ
07. സ്‌കൂള്‍ ഫീസ്‌
08. കൊറിയര്‍ ഫീസ്‌
09. മെട്രോ, റെയില്‍വേ
10. മദ്യം, പുകയില
ഉല്‍പ്പന്നങ്ങള്‍
ചരക്കു സേവന നികുതി
വരുന്നതോടെ വില കുറയുന്നവ
01. ഇരുചക്ര വാഹനങ്ങള്‍
02. കാറുകള്‍
03. ടെലിവിഷന്‍
04. വാഷിങ്‌മെഷീന്‍
05. ഗ്യാസ്‌ അടുപ്പുകള്‍

Ads by Google
Thursday 06 Apr 2017 01.53 AM
YOU MAY BE INTERESTED
TRENDING NOW