Tuesday, July 25, 2017 Last Updated 2 Min 21 Sec ago English Edition
Todays E paper
Wednesday 05 Apr 2017 05.10 PM

സൗദി പൊതുമാപ്പ് : രാജ്യം വിടുന്നവർക്ക് എയർ ഇന്ത്യ ഓഫർ പ്രഖ്യാപിച്ചു

uploads/news/2017/04/96793/gulf050417c.jpg

റിയാദ് :സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യത്ത് നിന്ന് മടങ്ങുന്ന ഇന്ത്യക്കാർക്ക് എയർ ഇന്ത്യ ഒഫാറുമായി രംഗത്ത് എത്തി .ഇന്ത്യയിലെവിടേക്ക്‌ യാത്രചെയ്‌താലും 500 റിയാൽ നിരക്കാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത് .വിമാന ടിക്കറ്റു നിരക്കിൽ ഉള്ള കാലാവധി ജൂൺ 27 വരെ മാത്രമായിരിക്കുമെന്നു എയർ ഇന്ത്യ റിയാദ് റീജണൽ മാനേജർ കുന്ദൻ ലാൽ അറിയിച്ചു.

തിരുവനന്തപുരം,കൊച്ചി ,മുബൈ,ഹൈദരാബാദ് എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് 500 റിയാലിന് പുറമെ 95 റിയാൽ
ടാക്സു൦ 20 റിയാൽ സെക്യൂരിറ്റി ചാർജും കൂടി നൽകണം . റിയാദ് ,ജിദ്ദ ,ദമ്മാം എന്നിവടങ്ങളിൽ നിന്നുള്ള യാത്രാ നിരക്കാണിത് .ഡൽഹിയിലേക്കുള്ള യാത്രക്കാർക്ക് 500 റിയാലിന് പുറമെ 159 റിയാൽ കൂടി ടാക്സ് അടക്കേണ്ടിവരും .വൺവേ ടിക്കറ്റ് നിരക്കാണിത് .

പൊതുമാപ്പ് പ്രയോജനപ്പെടുത്തിയാണ് ഇന്ത്യയിലേക്ക് പോകുന്നത് എന്ന് തെളിയിക്കുന്ന രേഖ ഇന്ത്യൻ എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ ലഭിക്കുന്ന ഔട്ട് പാസ് ,ഹുറൂബാണെങ്കിൽ അത് തെളിയിക്കുന്ന ജവാസാത്ത് പ്രിൻറ് ഔട്ട് എന്നിവയുടെ കോപ്പി സഹിതം റിയാദ് ,ജിദ്ദ ,ദമ്മാം എന്നീ എയർ ഇന്ത്യയുടെ ഓഫീസിൽ എത്തിയാൽ വിമാനടിക്കറ്റ് ലഭ്യമാകും .എയർ ഇന്ത്യക്കു മാത്രമാകും ഈ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുക എയർ ഇന്ത്യ എസ്പ്രസിൽ നിലവിൽ ആനുകൂല്യം ലഭ്യമല്ലെന്നും റീജണൽ മാനേജർ അറിയിച്ചു .

."നിയമ ലംഘകരില്ലാത്ത രാജ്യം " എന്ന കാമ്പയിനുമായി സൗദി സർക്കാർ പ്രഖ്യാപിച്ച 90 ദിവസത്തെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദിന്റെ അഭ്യർഥനയെ തുടർന്നാണ് എയർ ഇന്ത്യ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തിയത് .


ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 05 Apr 2017 05.10 PM
YOU MAY BE INTERESTED
TRENDING NOW