Monday, May 28, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Apr 2017 04.46 PM

സമ്പൂര്‍ണ്ണ മാസഫലം - 2017 ഏപ്രില്‍ 1 മുതല്‍ 30 വരെ

1192 മീനം 18 മുതല്‍ മേടം 17 വരെ
uploads/news/2017/04/96790/jyothiPRD050417.jpg

ഗ്രഹപ്പകര്‍ച്ചകള്‍


13-4-2017, 4.21 എ.എമ്മിന് കുജന്‍ ഇടവത്തില്‍
14-4-2017, 2.08 എ.എമ്മിന് രവി മേടത്തില്‍

ഗ്രഹമൗഢ്യാദികള്‍


12-4-2017 അസ്തമയം മുതല്‍ 29-4-2017 ഉദയം വരെ ബുധമൗഢ്യം

ഗ്രഹയുദ്ധം


ഇല്ല

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


ദൈവാധീനം കുറഞ്ഞ സമയമാണ്. ആരോഗ്യസ്ഥിതി അത്ര മെച്ചമായിരിക്കുകയില്ല. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിച്ചു വരും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കും. ക്രയവിക്രയരംഗത്ത് സാമ്പത്തികനേട്ടം ഉണ്ടാകും. ബന്ധുജനങ്ങള്‍ക്ക് ദുരിതങ്ങള്‍ കൂടിവരും. അയല്‍ക്കാരുമായി അകാരണമായി കലഹിക്കാനിടയായേക്കാം.

വാഹനസംബന്ധമായി ദുരിതങ്ങള്‍ കൂടിവരും. മനഃസുഖം കുറയും. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനരാരംഭിക്കാനിടവരും. ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. യാത്രാവേളകളില്‍ ധനനഷ്ടം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദാമ്പത്യസുഖം കുറയും. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് കാലതാമസവും തടസ്സവും നേരിടും. തൊഴില്‍രംഗത്ത് അഭിവൃദ്ധിയും ഉണ്ടാകും.

ജോലി സാധ്യത ഉണ്ടാകും. ബിസിനസ്സില്‍ പണച്ചെലവുകള്‍ വര്‍ദ്ധിച്ചു വരും. വരുമാന മാര്‍ഗ്ഗങ്ങള്‍ക്ക് മാന്ദ്യം അനുഭവപ്പെടും. ക്ഷതപതന ദുരിതങ്ങള്‍ക്കിടയായേക്കാം. പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന ഔദ്യോഗിക കാര്യങ്ങള്‍ പെട്ടെന്ന് സാധിച്ച് കിട്ടുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രൊമോഷനും സ്ഥലം മാറ്റവും ലഭിക്കാനിടയാകും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ കുറയും.

പരിഹാരം:


വിഷ്ണുക്ഷേത്രത്തില്‍ വ്യാഴാഴ്ചതോറും തുളസിമാല ചാര്‍ത്തി സഹസ്രനാമാര്‍ച്ചനയും ചെയ്ത് താഴെപ്പറയുന്ന മന്ത്രം നാലു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാകാരം ഗഗനസദൃശം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ! വിഷ്ണും ഭവഭയഹരം
സര്‍വ്വലോകൈകനാഥം.''

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി തൃപ്തികരമായിരിക്കുകയില്ല. കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കും. ക്രയവിക്രയരംഗത്ത് ധനനഷ്ടം ഉണ്ടാകും. വാഹനസംബന്ധമായി ദുരിതങ്ങള്‍ കൂടിവരും. സന്താനഗുണം കുറയും. തീരുമാനങ്ങള്‍ പലതും നടപ്പിലാക്കാന്‍ സാധിക്കും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. പിതൃസ്വത്ത് ലഭിക്കാനിടവരും.

വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. വിദേശയാത്രാ പരിശ്രമങ്ങള്‍ സഫലീകരിക്കും. ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയുണ്ടാകും. തൊഴില്‍രംഗത്ത് തടസ്സങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ ധനനഷ്ടം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാടക വീട് മാറിത്താമസിക്കാനിടവരും. ക്ഷതപതന ദുരിതങ്ങള്‍ക്കിടയായേക്കാം.

അനാരോഗ്യം മൂലം തൊഴില്‍രംഗത്തുനിന്ന് മാറിനില്‍ക്കേണ്ടതായി വന്നേക്കാം. ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം ഉണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായിവരും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ കുറയും.

പരിഹാരം:


ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ബുധനാഴ്ച ദിവസം പാലഭിഷേകം, തുളസിമാല, സഹസ്രനാമാര്‍ച്ചന എന്നിവ നടത്തുക. ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമഃ''

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കുകയില്ല. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിച്ചു വരും. ബന്ധുജനങ്ങളില്‍നിന്നും സ്‌നേഹിതന്മാരില്‍നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കാം. കാര്‍ഷിക മേഖലയില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. ബന്ധുജനഗുണം ഉണ്ടാകും. വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സന്താനങ്ങള്‍മൂലം വ്യസനിക്കാനിടവരും.

പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. ശത്രുശല്യം വര്‍ദ്ധിക്കും. കടബാധ്യതകള്‍ വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. മത്സരങ്ങളില്‍ വിജയിക്കുന്നതിനും സല്‍ക്കീര്‍ത്തിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുന്നതിന് വഴിയൊരുങ്ങിക്കിട്ടും. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തൊഴില്‍രംഗത്ത് അഭിവൃദ്ധിയുണ്ടാകും.

കര്‍മ്മരംഗത്ത് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കും. സ്ത്രീകളുമായി കലഹിക്കാനും അപമാനം സഹിക്കാനും ഇടയായേക്കാം. നേത്രസംബന്ധമായ അസുഖങ്ങള്‍ക്കിടയായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രൊമോഷനും സ്ഥലംമാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''

Wednesday 05 Apr 2017 04.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW