Friday, April 06, 2018 Last Updated 14 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Apr 2017 04.22 PM

ഓല കാബ് വിളിച്ചു; യാത്രക്കാരന് കിട്ടിയത് 149 കോടിയുടെ ബില്‍!

തന്റെ മൊബൈല്‍ വാലറ്റില്‍ 149 കോടി രൂപ കുടിശ്ശികയുണ്ടെന്നായിരുന്നു സന്ദേശം. 127 രൂപ ബില്‍ ഈടാക്കിയതായും സന്ദേശം വന്നിരുന്നു.
Ola cab
ചിത്രം: ഫേസ്ബുക്ക്/സുശീല്‍ നര്‍സ്യല്‍

മുംബൈ: ഓല കാബില്‍ അടുത്ത ജംഗ്ഷന്‍ വരെ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്ത യുവാവിന് കിട്ടിയ ബില്ലു കേട്ടാല്‍ ആരും ഞെട്ടും. 149 കോടി രൂപ. സുശില്‍ നര്‍സ്യന്‍ എന്ന യുവാവാണ് തനിക്കു കിട്ടിയ പണി ട്വിറ്ററില്‍ ഇട്ടത്. മുന്നൂറു മീറ്ററോളം മാത്രമായിരുന്നു യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നിത്. എന്നാല്‍ യാത്ര ചെയ്തിരുന്നില്ല.

ചെയ്യാത്ത യാത്രയുടെ പേരിലാണ് ഈ ബില്‍ സുശീലിന് ലഭിച്ചത്. ഏപ്രില്‍ ഒന്നിനായിരുന്നു സംഭവം. സുശീല്‍ ഇക്കാര്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോള്‍ മിക്കവറും ഏപ്രില്‍ ഫൂള്‍ തമാശയാണെന്നാണ് കരുതിയത്.

മുംബൈയിലെ മുലുന്ദ് വെസ്റ്റിലെ വീട്ടില്‍ നിന്നു വാകോല മാര്‍ക്കറ്റിലേക്ക് പോകാനാണ് സുശീല്‍ ഓല വിളിച്ചത്. എന്നാല്‍ സുശീലിന്റെ ഫോണ്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഓല ഡ്രൈവര്‍ക്ക് ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയാതെ മടങ്ങേണ്ടിവന്നിരുന്നു. കാറില്‍ കയറാന്‍ പിക്ക് അപ് പോയിന്റില്‍ എത്തിയിരുന്നുവെങ്കിലും ഡ്രൈവര്‍ കാറുമായി പോയിരുന്നു. തുടര്‍ന്ന് മറ്റൊരു ഓല കാബ് ബുക്ക് ചെയ്യാന്‍ വിളിച്ചപ്പോഴാണ് സുശീലിനെ ഞെട്ടിക്കുന്ന ബില്‍ കിട്ടിയത്.

തന്റെ മൊബൈല്‍ വാലറ്റില്‍ 149 കോടി രൂപ കുടിശ്ശികയുണ്ടെന്നായിരുന്നു സന്ദേശം. 127 രൂപ ബില്‍ ഈടാക്കിയതായും സന്ദേശം വന്നിരുന്നു. അതേസമയം, സാങ്കേതിക പിഴവുകൊണ്ട് ഉണ്ടായ തെറ്റാണിതെന്നും പണം തിരികെ നല്‍കുമെന്നും കമ്പനി സുശീലിനെ അറിയിച്ചു. രണ്ടു മണിക്കൂറിനുള്ളില്‍ പണം സുശീലിന് തിരിച്ചുകിട്ടുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW