Wednesday, April 05, 2017 Last Updated 19 Min 55 Sec ago English Edition
Todays E paper
റെജി ടി. തോമസ്
റെജി ടി. തോമസ്
Wednesday 05 Apr 2017 03.50 PM

പുതുതലമുറയ്ക്ക് അനുയോജ്യമായ കോഴ്‌സാണ് ഇവന്റ് മാനേജ്‌മെന്റ്

കരിയര്‍ ഗൈഡന്‍സ്
uploads/news/2017/04/96779/weeklyedu050417.jpg

ക്രിയേറ്റീവായി ചിന്തിക്കുന്ന, പഠിക്കാന്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് അനുയോജ്യമായ കോഴ്‌സാണ് ഇവന്റ് മാനേജ്‌മെന്റ്. പബ്ലിക് റിലേഷന്‍സ്, സംഘാടനം, മാര്‍ക്കറ്റിങ്, ബജറ്റ്, ലോജിസ്റ്റിക്‌സ്, ആര്‍ട്ട് ആന്റ് പ്രസന്‍േറഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ കോഴ്‌സില്‍ ഉള്‍പ്പെടും. കാര്യങ്ങള്‍ ഉത്സാഹിച്ചു നടത്താന്‍ കഴിവും താല്‍പ്പര്യവുമുള്ളവര്‍ക്കിണങ്ങുന്ന മേഖലയാണ് ഇവന്റ് മാനേജ്‌മെന്റ്.

പ്രൊഡക്ഷന്‍, മാര്‍ക്കറ്റിംഗ്, ക്രിയേറ്റീവ് ഡിപ്പാര്‍ട്ടുമെന്റ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കുള്ളത്. വിഷയമേതായാലും അതിന്റെ ആശയപ്രകാശനം മുതല്‍ നടത്തിപ്പുവരെയുള്ള കാര്യങ്ങള്‍ ഈ മൂന്നുവിഭാഗങ്ങളും ചേര്‍ന്നാണ് നിര്‍വഹിക്കേണ്ടത്.

പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, മാസ് കമ്യൂണിക്കേഷന്‍, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, ബിസിനസ് മാനേജ്‌മെന്റ് ഇവയിലൊന്നില്‍ പ്രൊഫഷണല്‍ ഡിപ്ലോമ നേടിയവര്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ അവസരങ്ങളുണ്ട്.

ബിരുദധാരികള്‍ക്ക് നിയമനം നല്‍കുന്ന കമ്പനികളുമുണ്ട്. അക്കാദമിക് യോഗ്യതകള്‍ക്കു പുറമേ ആകര്‍ഷകമായ വ്യക്തിത്വവും ആളുകളെ പരിചയപ്പെടാനും അവരുമായി ഇടപഴകാനുമുള്ള അഭിരുചിയും വേണം.

പത്രസമ്മേളനങ്ങള്‍, ഉല്‍പ്പന്ന പ്രദര്‍ശനം തുടങ്ങി പരിപാടി സംബന്ധമായ എല്ലാ കാര്യങ്ങളും പൂര്‍ണ ശ്രദ്ധയോടെയും പ്രാഗത്ഭ്യത്തോടെയും ഇവന്റ് മാനേജ്‌മെന്റ് വിദഗ്ദ്ധര്‍ ചെയ്യുന്നു. പാര്‍ട്ട്‌ടൈം തൊഴിലവസരങ്ങള്‍ നല്‍കുന്ന മേഖലയാണ് ഇവന്റ് മാനേജ്‌മെന്റ്. ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനം ചെയ്യാനുള്ള സന്നദ്ധതയും ഉണ്ടായിരിക്കണം.

പ്രദര്‍ശനമേളകള്‍, ട്രേഡ് ഫെയറുകള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, സെയില്‍സ് പ്രൊമോഷന്‍ കാമ്പയിനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ നല്‍കുന്നത്.

വര്‍ദ്ധിച്ചുവരുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനികളില്‍ മാത്രമല്ല, പരസ്യ ഏജന്‍സികളുടേയും പബ്ലിക് റിലേഷന്‍സ് സ്ഥാപനങ്ങളുടേയും ഇവന്റ് മാനേജ്‌മെന്റ് വകുപ്പിലും ജോലി സാദ്ധ്യതകളുണ്ട്.

കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരള ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷനുണ്ട്. മുംബൈ കേന്ദ്രമാക്കിയുള്ള എംപയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ലേണിംഗ് (EIL) ഇവന്റ് മാനേജ്‌മെന്റില്‍ മാസ്റ്റര്‍തല പഠനസൗകര്യം ഒരുക്കുന്നുണ്ട്.

Ads by Google
TRENDING NOW