തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏതു ഭാഷയെടുത്ത് നല്കിയാലും അത് മമ്മൂട്ടി എന്ന നടന്റെ കയ്യില്‍ സുരക്ഷിതമാണ്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി വലിയ തയ്യാറെടുപ്പുകള്‍ നടത്തുന്ന മമ്മൂക്കയുടെ നിത്യാനന്ദ ഷേണായിയും ഞെട്ടിക്കുമെന്ന് ഉറപ്പ്.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍പണം -ദി ന്യൂ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലെ നിത്യാനന്ദ ഷേണായി കാസര്‍ഗോഡ് ഭാഷയാണ് സംസാരിക്കുന്നത്. രാജമാണിക്യത്തില്‍ തിരുവനന്തപുരം ഭാഷ നല്ല പൊളപ്പനായി സംസാരിച്ച പുലി കാസര്‍ഗോഡ് എത്തി നില്ക്കുമ്പോള് കിടിലന്‍ എന്നു തന്നെ പറയാണം.
കാഷ്മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാന് ഓം പ്രകാശാണ് പുത്തന്‍പണത്തിന്റെ അണിയറയില്‍. ഇനിയ, രണ്‍ജി പണിക്കര്‍, സായ് കുമാര്‍, സിദ്ധിഖ്, ഹരീഷ് പെരുമണ്ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഏപ്രില്‍ 12ന് ചിത്രം തീയറ്ററുകളിലെത്തും.