Saturday, August 19, 2017 Last Updated 2 Min 22 Sec ago English Edition
Todays E paper
Wednesday 05 Apr 2017 12.39 PM

തീറ്റമത്സരത്തിനിടെ പാന്‍ കേക്ക് തൊണ്ടയില്‍ കുടുങ്ങി വിദ്യാര്‍ഥിനി മരിച്ചു

uploads/news/2017/04/96751/usa050417c.jpg

ഫയര്‍ഫീല്‍ഡ് (കണക്ടികട്ട്) : പാന്‍ കേക്ക് തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി 20 വയസ്സുള്ള കോളജ് വിദ്യാര്‍ഥിനി മരിച്ചു. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സേക്രട്ട് ഹാര്‍ട്ട് യൂണിവേഴ്‌സിറ്റിയില്‍ നടന്ന തീറ്റ മത്സരത്തില്‍ പങ്കെടുത്ത ഫെയര്‍ഫീല്‍ഡ് റോമന്‍ കാത്തലിക് സ്കൂള്‍ വിദ്യാര്‍ഥിനി കെയ്റ്റ് ലിന്‍ നെല്‍സന്റെ മരണം ന്യുയോര്‍ക്ക് പ്രിസബിറ്റീരിയന്‍ കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു.

അഞ്ചു പാന്‍ കേക്ക് കഴിച്ചു കഴിഞ്ഞ ഉടന്‍ വിദ്യാര്‍ഥിനി തറയില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ തൊണ്ടയില്‍ കുരുങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും വിഫലമായി. സംഭവ സ്ഥലത്തു പാഞ്ഞെത്തിയ പാരാമെഡിക്ക്‌സ് സിപിആര്‍ നല്‍കി വിദ്യാര്‍ഥിനിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.

സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തില്‍ ഈ വിദ്യാര്‍ഥിനിയുടെ പിതാവ് കൊല്ലപ്പെട്ടിരുന്നു. മരണമടഞ്ഞ പിതാവിന്റെ അവയവദാനത്തില്‍ അഭിമാനം കൊണ്ടിരിക്കുന്ന കെയ്റ്റിലിന്‍ തന്റെ അവയവങ്ങളും ദാനം ചെയ്യുമെന്ന് ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു. ഇവരുടെ താല്പര്യത്തെ മാനിച്ചു അവയവങ്ങള്‍ ഡൊണേറ്റ് ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു

- പി.പി. ചെറിയാന്‍

Ads by Google
Wednesday 05 Apr 2017 12.39 PM
YOU MAY BE INTERESTED
TRENDING NOW