Saturday, August 05, 2017 Last Updated 4 Min 19 Sec ago English Edition
Todays E paper
Wednesday 05 Apr 2017 12.16 PM

മോഹന്‍ലാല്‍ സാര്‍ മാജിക്, ഇഷ്ട നടന്‍ നിവിന്‍ പോളി; അല്ലു സിരിഷിന്റെ മലയാള പ്രേമം

uploads/news/2017/04/96742/allu.jpg

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് മറ്റൊരു അന്യഭാഷ താരവും എത്തുകയാണ്. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്റെ സഹോദരന്‍ അല്ലു സിരിഷ്. മോഹന്‍ലാലിനൊപ്പം സിനിമയില്‍ എത്താന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് അല്ലു സിരിഷ്. ചേട്ടന്‍ അല്ലു അര്‍ജ്ജുനില്‍ നിന്ന് മലയാള സിനിമ ഇന്‍ഡസ്ട്രിയെക്കുറിച്ച് ഏറെ കേട്ട ശേഷമായിരുന്നു സിരിഷിന്റെ അരങ്ങേറ്റം. എന്നാല്‍ അതിനൊക്കെ ഒത്തിരി മുന്‍പ് തന്നെ മലയാള സിനിമ ആരാധകനാണ് അല്ലു സിരിഷ്.

ബിയോണ്ട് ദ ബോര്‍ഡേഴ്‌സില്‍ മോഹന്‍ലാല്‍ തന്നെ അത്ഭുതപ്പെടുത്തി എന്നു ആവര്‍ത്തിക്കുമ്പോഴും സിരിഷിന് ഏറ്റവും ഇഷ്ടപ്പെട്ട താരം നിവിന്‍ പോളിയാണ്. നിവിന്‍ പോളി ചിത്രങ്ങള്‍ കാണുന്ന സിരിഷ് ബാംൂര്‍ ഡേയ്‌സ് കണ്ട ശേഷം നിവിനെ അഭിനന്ദിച്ചിട്ട ട്വീറ്റ് വൈറലായിരുന്നു. ബാംൂര്‍ ഡേയ്‌സ് മികച്ച ചിത്രമാണ്, പക്ഷേ എനിക്കേറ്റവും പ്രീയപ്പെട്ടത് നിവിന്‍ പോളി ആണെന്നായിരുന്നു ട്വീറ്റ്.

ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ അഭിനയിക്കാന്‍ കാരണം മോഹന്‍ലാല്‍ ആണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍. തിരക്കഥയില്‍ എഴുതി വെച്ചിരിക്കുന്നത് രംഗമാക്കുന്ന അദ്ദേഹത്തിന്റെ മാജിക് ഒപ്പം നിന്ന് കാണാനായി. ഞാന്‍ പരിചയപ്പെട്ടതില്‍ ഏറ്റവും വിനയവും താഴ്മയുമുള്ള ആളാണ് അദ്ദേഹം. പുതുമുഖമായിട്ടും ഒരംഗത്തെപ്പോലെയാണ് ഞാനുള്‍പ്പെടെയുള്ളവരെ നോക്കിയതെന്നും അല്ലു സിരിഷ് പറഞ്ഞു. നല്ല സിനിമകള്‍ വന്നാല്‍ മലയാളത്തില്‍ തുടര്‍ന്നഭിനയിക്കുമെന്നും സിരിഷ് പറയുന്നു.

Ads by Google
TRENDING NOW