Tuesday, December 12, 2017 Last Updated 23 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Apr 2017 11.06 AM

സൗന്ദര്യ പ്രശ്നങ്ങള്‍ അലട്ടുന്നുവോ...? ജാതകം ഒന്നു നോക്കിക്കൊള്ളൂ...

uploads/news/2017/04/96727/beauty.jpg

സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് പിന്നാലെ പായുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ സൗന്ദര്യവും ജ്യോതിഷവും തമ്മില്‍ ഒരുപാട് ബന്ധമുണ്ട്.

ബുധനാണ് പ്രധാനമായും ചര്‍മ്മ സൗന്ദര്യത്തിന്റെ കാരണമെന്നാണ് ജ്യോതിഷം പറയുന്നത്. ലഗ്‌നങ്ങളും ചന്ദ്രനും ചര്‍മസൗന്ദര്യത്തെ നല്ലപോലെ സ്വാധീനിക്കുന്നുണ്ട്. പ്രധാനമായും ബുധനാണ് ചര്‍മസൗന്ദര്യത്തിന് കാരണമെന്നാണ് ജ്യോതിഷപ്രകാരം പറയുന്നത്. വ്യാഴവും സൂര്യനും ചര്‍മസംരക്ഷണത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഗ്രഹനിലയും സോഡിയാക് സൈസുകളുമനുസരിച്ച് ചര്‍മത്തെയും കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.

മറ്റ് പല കാര്യങ്ങളിലും ഉള്ളതുപോലെ ശനിയുടെ അപഹാരം സൗന്ദര്യത്തിനും വിലങ്ങു തടിയാകാറുണ്ട്. ശനിയുടെ അപഹാരമുണ്ടെങ്കില്‍ ചര്‍മത്തില്‍ രോമം അധികമുണ്ടാകാന്‍ സാധ്യതയുണ്ട്. ചില സ്ത്രീകളുടെ മുഖത്ത് രോമമുള്ളതിന് കാരണമായി ജ്യോതിഷം പറയുന്നത് ശനിയുടെ അപഹാരമാണ് എന്നതാണ്. വരണ്ട, പ്രായാധിക്യമുള്ള ചര്‍മ്മവും ശനിയുടെ ഫലമാണ്. ശനി ചന്ദ്രനോട് ചേരുമ്പോള്‍ എണ്ണമയമുള്ള ചര്‍മ്മമാണ് ഫലം.

Ads by Google
TRENDING NOW