Sunday, May 28, 2017 Last Updated 20 Min 30 Sec ago English Edition
Todays E paper
Wednesday 05 Apr 2017 02.00 AM

വാല്‌മീകിക്കെതിരായ പരാമര്‍ശം: രാഖി സാവന്ത്‌ ഒളിവില്‍

uploads/news/2017/04/96664/d5.jpg

മുംബൈ: വാല്‌മീകിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ നടി രാഖി സാവന്ത്‌ ഒളിവില്‍. ടി.വി. ഷോ താരം കൂടിയായ രാഖിയെ മുംബൈയില്‍നിന്നു പഞ്ചാബ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, രാഖി ഒളിവിലാണെന്നു പഞ്ചാബ്‌ പോലീസ്‌ അറിയിച്ചു. രാമായണ കര്‍ത്താവായ വാല്‌മീകിയെ ടി.വി. ഷോയിലൂടെ താറടിച്ചെന്നും മതവികാരം വൃണപ്പെടുത്തിയെന്നും ആരോപിച്ചാണ്‌ ഒരുവിഭാഗം താരത്തിനെതിരേ നിയമനടപടി സ്വീകരിച്ചത്‌. കേസില്‍ മാര്‍ച്ച്‌ ഒമ്പതിനു ഹാജരാകണമെന്ന നിര്‍ദേശം അവഗണിച്ചതിനു പിന്നാലെ ലുധിയാന കോടതി അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു.
ബിഗ്‌ ബോസ്‌, രാഖി കാ സ്വയംവര്‍ റിയാലിറ്റി ഷോകളിലൂടെ ആരാധകരെ കൈയിലെടുത്ത രാഖി, ഒട്ടേറെ ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയ വേഷം ചെയ്‌തിട്ടുണ്ട്‌. 2014 പൊതുതെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത്‌ വെസ്‌റ്റില്‍നിന്നുള്ള സ്വതന്ത്ര സ്‌ഥാനാര്‍ഥിയായിരുന്നു.

Ads by Google
Wednesday 05 Apr 2017 02.00 AM
YOU MAY BE INTERESTED
TRENDING NOW