Saturday, April 08, 2017 Last Updated 18 Min 3 Sec ago English Edition
Todays E paper
Wednesday 05 Apr 2017 01.56 AM

എച്ച്‌-1ബി വിസ ദുരുപയോഗത്തിനെതിരേ മുന്നറിയിപ്പുമായി ട്രംപ്‌ ഭരണകൂടം

uploads/news/2017/04/96651/in3.jpg

വാഷിങ്‌ടണ്‍: എച്ച്‌-1ബി തൊഴില്‍ വിസ സംവിധാനത്തിന്റെ ദുരുപയോഗത്തിനെതിരേ ട്രംപ്‌ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്‌.
വിസ ദുരുപയോഗത്തിലൂടെ അമേരിക്കന്‍ തൊഴിലാളികള്‍ക്ക്‌ അയിത്തം കല്‍പിക്കാനുള്ള കമ്പനികളുടെ നീക്കം അനുവദിക്കില്ലെന്നും കര്‍ശന നിയമനടപടി നേരിടേണ്ടിവരുമെന്നും നിയമവകുപ്പ്‌ വൃത്തങ്ങള്‍ പറഞ്ഞു.
ഈവര്‍ഷം ഒക്‌ടോബര്‍ ഒന്നുമുതലുള്ള പുതിയ സാമ്പത്തിക വര്‍ഷത്തേക്ക്‌ തൊഴിലുടമകളില്‍നിന്ന്‌ എച്ച്‌-1ബി വിസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതിനു പിന്നാലെയാണ്‌ ട്രംപ്‌ ഭരണകൂടം വിസാ ദുരുപയോഗത്തിനെതിരേ മുന്നറിയിപ്പു നല്‍കിയത്‌. ഉന്നത വിദ്യാഭ്യാസ യോഗ്യതകളുള്ളവരുടെയും മികച്ച തൊഴില്‍ പരിചയമുള്ളവരുടെയും റിക്രൂട്ട്‌മെന്റിന്‌ സര്‍ക്കാര്‍ എതിരല്ല.
ഇത്തരം തസ്‌തികകളില്‍ അമേരിക്കന്‍ വംശജരായ അപേക്ഷകര്‍ ഇല്ലെന്ന്‌ ഉറപ്പാക്കിയശേഷം മാത്രമേ വിദേശികളുടെ അപേക്ഷകള്‍ പരിഗണിക്കാവൂയെന്നാണ്‌ കമ്പനികള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. എച്ച്‌-1ബി വിസയുടെ ദുരുപയോഗത്തിലൂടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവരെ കുറഞ്ഞ വേതനത്തില്‍ നിയമിക്കാനുള്ള നീക്കത്തിനു തടയിടുകയെന്ന ലക്ഷ്യവുമായാണ്‌ ട്രംപ്‌ ഭരണകൂടം നിലപാട്‌ കടുപ്പിച്ചിരിക്കുന്നതെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
വിസ ദുരുപയോഗം നടക്കുന്നില്ലെന്ന്‌ ഉറപ്പാക്കാന്‍ കര്‍ശന പരിശോധന നടത്തുമെന്നു യു.എസ്‌. സിറ്റിസണ്‍ഷിപ്‌ ആന്‍ഡ്‌ ഇമിഗ്രേഷന്‍ സര്‍വീസസ്‌ (യു.എസ്‌.സി.ഐ.എസ്‌) അറിയിച്ചു.

Ads by Google
Wednesday 05 Apr 2017 01.56 AM
YOU MAY BE INTERESTED
TRENDING NOW