Sunday, October 22, 2017 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Apr 2017 01.56 AM

ട്രംപിന്റെ ഉപദേശകന്‍ റഷ്യന്‍ ചാരനുമായി കൂടിക്കാഴ്‌ച നടത്തിയെന്നു വെളിപ്പെടുത്തല്‍

വാഷിങ്‌ടണ്‍: ഡോണള്‍ഡ്‌ ട്രംപിന്റെ പ്രചാരണസംഘത്തിലെ വിദേശനയ ഉപദേശകന്‍ റഷ്യന്‍ ചാരനുമായി കൂടിക്കാഴ്‌ച നടത്തിയെന്നു വെളിപ്പെടുത്തല്‍. 2013-ലാണു ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയതെന്നും ഈര്‍ജ വ്യവസായവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറിയെന്നും കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്‌തമാക്കുന്നു.
ശീതയുദ്ധകാലത്തെ അനുസ്‌മരിപ്പിക്കുന്ന റഷ്യന്‍ ചാരശൃഖലയുമായി ബന്ധപ്പെട്ട്‌ കുറ്റാരോപിതരായ മൂന്നുപേരില്‍ ഒരാളായ വിക്‌ടര്‍ പോദോബ്‌നിയുമായാണു ട്രംപിന്റെ പ്രചാരണ സംഘാംഗമായ കാര്‍ട്ടര്‍ പേജ്‌ കൂടിക്കാഴ്‌ച നടത്തിയത്‌. 2013-ല്‍ ന്യൂയോര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ എനര്‍ജി കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന കാര്‍ട്ടറിലെ റിക്രൂട്ട്‌ ചെയ്യാന്‍ വിക്‌ടര്‍ ശ്രമിച്ചിരുന്നെന്നും കോടതി രേഖകളിലുണ്ട്‌.
പിന്നീട്‌ ഡോണള്‍ഡ്‌ ട്രംപിന്റെ പ്രചാരണസംഘത്തിലെ വിദേശനയ ഉപദേശകനായും കാര്‍ട്ടര്‍ പേജ്‌ പ്രവര്‍ത്തിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പിനു മുമ്പ്‌ പ്രചാരണസംഘത്തില്‍നിന്നു കാര്‍ട്ടര്‍ വിട്ടുപോയെന്നും പ്രസിഡന്റിനു കാര്‍ട്ടറുമായി യാതൊരു ബന്ധവുമില്ലെന്നും വൈറ്റ്‌ഹൗസ്‌വൃത്തങ്ങള്‍ അറിയിച്ചു.
യു.എസ്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍, ട്രംപ്‌ പ്രചാരണസംഘവും റഷ്യയും തമ്മിലുള്ള ബന്ധം തുടങ്ങിയ ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തുന്ന എഫ്‌.ബി.ഐയും കോണ്‍ഗ്രസ്‌ കമ്മിറ്റിയും ഇക്കാര്യവും പരിശോധിക്കും.
പൊതുവായി ലഭ്യമായ ഗവേഷണ രേഖകള്‍ ഉള്‍പ്പെടെയുള്ളവ വിക്‌ടറിനു നല്‍കിയതായി കഴിഞ്ഞദിവസം കാര്‍ട്ടര്‍ പത്രക്കുറിപ്പില്‍ സമ്മതിച്ചിരുന്നു. 2013-ല്‍ ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയില്‍ താന്‍ നടത്തിയ പ്രസംഗങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകളാണു കൈമാറിയതെന്നാണു കാര്‍ട്ടറിന്റെ വാദം.

Ads by Google
Advertisement
Wednesday 05 Apr 2017 01.56 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW