Friday, October 20, 2017 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 08.50 PM

വളഞ്ഞ തോളുള്ള പുരുഷന്മാര്‍ ശ്രദ്ധിക്കുക: ചില മുന്നറിയിപ്പുകള്‍

uploads/news/2017/04/96525/tol.jpg

സാമുദ്രികശാസ്ത്ര പ്രകാരം പുരുഷന്റെ തോളിനേക്കുറിച്ചു ചില കാര്യങ്ങള്‍.

സാമുദ്രികശാസ്ത്ര പ്രകാരം പുരുഷന്റെ തോളിനു സൂര്യചന്ദ്രന്മാരുടെ ആകൃതിയുണ്ടാകാണം എന്നു പറയുന്നു.

അല്‍പ്പം വളഞ്ഞതോളുള്ള പുരുഷന്മാര്‍ അന്തര്‍മുഖരാണ് എന്നു സാമുദ്രികശാസ്ത്രം പറയുന്നു. ബുദ്ധി കൂടുതല്‍ ഉപയോഗിച്ചു ശാരീരികാധ്വാനം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. 40 വയസിനു ശേഷം ഇവര്‍ക്കു ജീവിതത്തില്‍ കഷ്ടപ്പകാടുണ്ടാകുമെന്നു പറയുന്നു.

നല്ലതു പോലെ വളഞ്ഞ ഷോള്‍ഡറാണെങ്കില്‍ ആരോഗ്യത്തിന് ഇത് ഒരിക്കലും അപകടം ഉണ്ടാക്കില്ല. മറ്റുള്ളവരുമായി അടുപ്പവും സൗഹൃദവും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ ഇവര്‍ക്കു കഴിയില്ല. ബുദ്ധിസാമര്‍ത്ഥ്യത്തില്‍ ഇവര്‍ എന്നും മുന്നിലായിരിക്കും.

ഉയര്‍ന്ന ഷോള്‍ഡറാണു നിങ്ങള്‍ക്കെങ്കില്‍ ഇതു സൂചിപ്പിക്കുന്നതു വിവാഹജീവിതം വൈകും എന്നാണ്. മാത്രമല്ല ഇവര്‍ ജോലി രഹിതരുമായിരിക്കും. പലപ്പോഴും ബന്ധങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം നല്‍കുന്നവരായിരിക്കില്ല ഇവര്‍.

സാധാരണ ഷോള്‍ഡര്‍ ആണെങ്കില്‍ ഇവര്‍ കാര്യങ്ങളെ പ്രശ്‌നമില്ലാത്ത രീതിയില്‍ കൊണ്ടു പോകാന്‍ കഴിയുന്നവരായിരിക്കും. സ്വകാര്യ ജീവിതവും ജോലിയും ഒരുമിച്ച് ഒരു പോലെ പ്രശ്‌നങ്ങളില്ലാതെ കൊണ്ടു പോകാന്‍ ഇവര്‍ക്കു കഴിയും.

മസിലുകളോടു കൂടിയ ഷോള്‍ഡറുള്ള പുരുഷന്മാര്‍ ജീവിത്തില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുന്നവരായിരിക്കും. എന്നാല്‍ എത്ര കഷ്ട്ടപ്പട്ടാലും പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ ഇവര്‍ക്കു കഴിയും. 28-30 വയസില്‍ ഇവര്‍ ജീവിതത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കും.

Ads by Google
Advertisement
Tuesday 04 Apr 2017 08.50 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW