Monday, October 23, 2017 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 04.10 PM

ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്താന്‍ സമിതിയായി

uploads/news/2017/04/96491/airport.jpg

തിരുവനന്തപുരം : ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയമിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ ഡോ.എം.ബീന, പത്തനംതിട്ട കളക്ടര്‍ ആര്‍. ഗിരിജ എന്നിവരാണ് സമിതിയില്‍ ഉള്ളത്.

ഫെബ്രുവരിയിലാണ് ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കാനുള്ള നടപടികള്‍ തുടങ്ങും.

എരുമേലിയിലെ ചെറുവള്ളി എസ്‌റ്റേറ്റ്, ളാഹയിലെ എസ്‌സേറ്റ്, ചെങ്ങറ ഉള്‍പ്പെട്ട കുമ്പഴ എസ്‌റ്റേറ്റ് എന്നിവയാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. ചെറുവള്ളി എസ്‌റ്റേറ്റ് ബിഷപ്പ് കെ.പി യോഹന്നാന്റെ ളാഹയും കുമ്പഴയും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെയും കൈവശമാണ്. ശബരിമല തീര്‍ത്ഥാടകര്‍ക്കു കൂടി പ്രയോജനപ്പെടത്തക്ക വിധമാകും പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്തുകയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW