Tuesday, November 21, 2017 Last Updated 27 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 04.06 PM

ജെ.എന്‍.യു വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: ഐ.ഇ.എസ് ഓഫീസര്‍ അറസ്റ്റില്‍

26കാരനായ പ്രതിക്കെതിരെ പോക്‌സോയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. 2012 മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചുവരികയായിരുന്നു.
 IES officer,  POCSO case

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ എന്‍ജിനീയറിംഗ് സര്‍വീസസ് (ഐഇഎസ്) ഓഫീസര്‍ അറസ്റ്റില്‍. 26കാരനായ പ്രതിക്കെതിരെ പോക്‌സോയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. 2012 മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചുവരികയായിരുന്നു.

പ്രതിക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിനി ഞായറാഴ്ചയാണ് വസന്ത് കുഞ്ച് നോര്‍ത്ത് പോലീസിനെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് ഉപദ്രവിച്ചതിനാണ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. സമൂഹ മാധ്യമങ്ങഴിലും പൊതുസ്ഥലത്തും മറ്റും പിന്തുടര്‍ന്ന് തന്നെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു.

പെണ്‍കുട്ടിയെ ആറു വര്‍ഷമായി അറിയാമെന്നും തന്റെ സൗഹൃദം തുടരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതോടെ ആക്രമിച്ചതെന്നും ഇയാള്‍ വ്യക്തമാക്കി. പ്രതിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW