Monday, September 25, 2017 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 04.00 PM

ബംഗളൂരുവിനെ വാട്‌സന്‍ നയിക്കും

uploads/news/2017/04/96487/ipl.jpg

ഹൈദരാബാദ്: ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ഇനി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ നയിക്കും. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും താല്‍ക്കാലിക് ക്യാപ്റ്റന്‍ എ.ബി ഡിവിലിയേഴ്‌സിനും പരുക്കേറ്റതോടെയാണ് വാട്‌സന്‍ ക്യാപറ്റന്‍ സ്ഥാനത്തെത്തുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുമാണ് വാട്‌സന്‍ ബംഗ്ലൂരുവില്‍ എത്തുന്നത്.

കോഹ്‌ലി പരുക്കുമാറി തിരിച്ചെത്തുന്നതുവരെയാണ് വാടസന്‍ ക്യാപ്റ്റന്‍ റോളില്‍ ടീമിനെ നയിക്കുക. ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു കോഹ്‌ലിക്കു പരിക്കേറ്റത്. ഡിവിലിയേഴ്‌സിന് ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര മത്സരത്തിനിടെയാണ് പരുക്കേറ്റത്. ഇതിനിടെയാണ് നെറ്റ് പ്രാക്ടീസിനിടെ യുവതാരം സര്‍ഫ്രാസ് ഖാനും പരിക്കേറ്റു.

ഇതോടെ കനത്ത തിരിച്ചടിയാണ് ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച സര്‍ഫ്രാസ് ഖാന്‍ ഏവരെയും ഞെട്ടിച്ചിരുന്നു. കോഹ്‌ലിയുടെ പ്രശംസ ഏറ്റുവാങ്ങിയ താരത്തെ ബംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഫീല്‍ഡിങ്ങിലെ ചില പോരായ്മകള്‍ മൂലം കഴിഞ്ഞ സീസണിലെ അവസാനത്തെ ഏതാനും മത്സരങ്ങള്‍ താരത്തിന് നഷ്ടപ്പെട്ടിരുന്നു. കാലിന് ഏറ്റിരിക്കുന്ന പരിക്ക് ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഈ ഐ.പി.എല്‍ സീസണ്‍ മുഴുവന്‍ സര്‍ഫ്രാസ് ഖാന് നഷ്ടമായേക്കും.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW