Tuesday, April 04, 2017 Last Updated 12 Min 18 Sec ago English Edition
Todays E paper
Tuesday 04 Apr 2017 04.01 PM

അഭിനയിക്കാന്‍ എത്തിയ നടി ഭാഷ അറിയായെ കരയാന്‍ തുടങ്ങി: കണ്ടു നിന്ന മമ്മൂട്ടി ചെയ്തത്

uploads/news/2017/04/96486/mm.jpg

പി ജി വിശ്വംഭരന്‍ 1986 ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇതിലേ ഇനിയും വരും. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. രാമയാണം സിരിയലിലൂടെ പ്രശസ്തയായ ദീപികയായിരുന്നു നായിക. വളരെ പ്രധാന്യമുള്ള മറ്റൊരു വേഷത്തില്‍ മധുകപൂര്‍ എന്ന മറ്റൊരു ബോളിവുഡ് നടി കൂടി അഭിനയിച്ചിരുന്നു. ഇരുവര്‍ക്കും മലയാളം തീരെ വശമില്ലായിരുന്നു. മലയാളം ഹിന്ദിയില്‍ എഴുതി കൊടുത്തു ക്യാമറയുടെ അരികില്‍ ഒട്ടിച്ചു കൊടുത്ത് അതുനോക്കി പറയിപ്പിച്ചായിരുന്നു ചിത്രീകരണം നടത്തിരുന്നത്. വളരെ ബുദ്ധിമുട്ടാണ് എങ്കിലും ദീപിക അതുപോലെ തന്നെ ചെയ്തു. പക്ഷേ മധു കപൂറിന് അതിനു കഴിഞ്ഞില്ല. കാരണം അവര്‍ക്കു വായിക്കണം എങ്കില്‍ കണ്ണടവേണം.

സിനിമയില്‍ അവരുടെ കഥാപാത്രം കണ്ണട ഉപയോഗിക്കുന്നുമില്ല. സംവിധായകനും സഹായിയും പഠിച്ചപണി പതിനെട്ടും നോക്കിട്ടും മധുകപൂറിനു മലയാളം വരുന്നില്ല. ചിത്രീകരണം ബുദ്ധിമുട്ടായി തുടങ്ങിയതൊടെ ഷൂട്ടിങ്ങില്‍ നിന്ന രക്ഷപെടാനായി അസുഖമാണെന്നു പറഞ്ഞ് നടി റൂമില്‍ കയറി ഇരിക്കാന്‍ തുടങ്ങി. അവരെ അനുനയിപ്പിക്കാന്‍ സംവിധായകരടക്കം പലരും ശ്രമിച്ചു എങ്കിലു നടന്നില്ല. ഷൂട്ടിങ് മുടങ്ങിയ സാഹചര്യം. മലയാളം എന്നു കേള്‍ക്കുമ്പോള്‍ നടി പേടിച്ചു കരയാന്‍ തുടങ്ങി. ഒടുവില്‍ പ്രശ്‌നത്തില്‍ മമ്മൂട്ടി ഇടപെട്ടു. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാള സംഭാഷണം എഴുതി ഒരു അധ്യാപകനെ പോലെ മമ്മൂട്ടി മധുകപൂറിന് ഡയ്‌ലോഗ് പഠിപ്പിച്ചു കൊടുത്തു. അങ്ങനെ ചിത്രത്തിന്റെ ചിത്രികരണം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.

Ads by Google
Tuesday 04 Apr 2017 04.01 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW