Sunday, May 28, 2017 Last Updated 19 Min 58 Sec ago English Edition
Todays E paper
Tuesday 04 Apr 2017 03.44 PM

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്ന് മദ്രാസ് ഹൈക്കോടതി

uploads/news/2017/04/96483/court.jpg

ചെന്നൈ : കാര്‍ഷിക വായ്പകളെല്ലാം എഴുതിത്തള്ളാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. കുടിശ്ശികക്കാര്‍ക്ക് എതിരെ നിയമ നടപടി കൈക്കൊള്ളരുതെന്നും ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു.

അഞ്ചു ഏക്കറില്‍ താഴെ ഭൂമിയുള്ള കൃഷിക്കാര്‍ക്ക് മാത്രമായിരുന്നു ഇതുവരെ വായ്പയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിനോട് വരള്‍ച്ചാ ദഒരിതാശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ് കര്‍ഷകരുടെ സമരം 23 -ാം ദിവസത്തിലേയ്ക്ക് പ്രവേശിച്ച പശ്ചാത്തലത്തിലാണ് കോടതി വിധി. കോടതി ഉത്തരവിലൂടെ സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത് 1980 രൂപയുടെ അധിക ബാധ്യതയാണ്.

അഞ്ച് ഏക്കര്‍ വരെ കൃഷിഭൂമിയുള്ള 16.94 ലക്ഷം ചെറുകിട കര്‍ഷകര്‍ക്കു മാത്രമായിരുന്നു ആനുകൂല്യം. അതേസമയം, ഭൂമിയുടെ വിസ്തീര്‍ണ്ണം അനുസരിച്ച് കര്‍ഷകരെ വേര്‍തിരിക്കുന്നത് ശരിയല്ലെന്നും ആനുകൂലം എല്ലാവരിലേയ്ക്കും എത്തണമെന്നും ജസ്റ്റിസ് എസ്.നാഗമുത്തുവും എം.വി മുരളീധരനും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Ads by Google
Tuesday 04 Apr 2017 03.44 PM
YOU MAY BE INTERESTED
TRENDING NOW