Monday, October 02, 2017 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 03.25 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/04/96479/weeklyjokes040417.jpg

നിലത്ത് പഞ്ചസാര വീണുകിടക്കുന്നതുകണ്ട് സുകുമാരന്‍ ഉണ്ണിക്കുട്ടനോട്
''മോനെ... വേലക്കാരി തങ്കമ്മയോട് ഇത് അടിച്ചുകളയാന്‍ പറ.''
ഉണ്ണിക്കുട്ടന്‍: ''തങ്കമ്മേ...ദേ അച്ഛന്‍ വിളിക്കുന്നു.''
തങ്കമ്മ: ''എന്തിനാ മോനേ?''
ഉണ്ണി: ''പഞ്ചാരയടിക്കാനാ.''
അറുമുഖന്‍, ആലപ്പുഴ

*******

അയല്‍ക്കാരെല്ലാവരുംകൂടി മര്‍ക്കോസിനോട്: എടോ ഭാര്യ നിങ്ങളുടേതായിരിക്കും. പക്ഷേ ഇങ്ങനെ മൃഗീയമായി രാത്രിയില്‍ മര്‍ദ്ദിക്കുന്നതു ശരിയല്ല.
ഭര്‍ത്താവ്: ഞാന്‍ തല്ലും.
അയല്‍ക്കാരന്‍: തല്ലിക്കോ പാതിരാത്രി രണ്ടുമണിക്കല്ലാതെ ഒന്നൂടെ നേരത്തെ ആയിക്കൂടെ?
ഭര്‍ത്താവ്: അതിലും നേരത്തെ അവളു വന്നിട്ട് വേണ്ടേ?
സില്‍ജോ, കൈമനം

********

വിമല സുമതിയോട്: പേരിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്കാ മുന്‍ഗണനാ.
സുമതി: ശരിയാ... വധുവരന്മാര്, കുമാരി കുമാരന്മാര്. ഭാര്യാഭര്‍ത്താക്കന്മാര്...അങ്ങനെ...
വിമല: പക്ഷേ ഇന്നലെ ബസ് സ്റ്റാന്‍ഡില്‍വച്ച് ഒരുത്തി നിന്റെ ഭര്‍ത്താവിനോട് സംസാരിച്ചത് ഞാന്‍ കേട്ടു. അപ്പോ പുരുഷനായിരുന്നു മുന്‍ഗണന.
സുമതി: എന്താ പറഞ്ഞത്?
വിമല: ആണും പെണ്ണും കെട്ടവനേയെന്ന്.
സതീഷ്, കരമന

*****

uploads/news/2017/04/96479/weeklyjokes040417a.jpg

ഭാര്യ ഭര്‍ത്താവിനോട്: പെണ്ണുങ്ങളെ കാണുമ്പം നിങ്ങളുടെ അഴിഞ്ഞാട്ടവും ചിരീം കളീം എല്ലാം ഞാന്‍ കാണുന്നുണ്ട്. ഇനിമുതല്‍ ഇതൊക്കെ ആണുങ്ങളോടു മാത്രം മതി
കേട്ടോ.
ഭര്‍ത്താവ്: അപ്പം, നീയോ?
ഭാര്യ: ഞാനും ഇനിമുതല്‍ അങ്ങനെതന്നെയാ.
ശ്രീനാഥ്, കായംകുളം

******

സിനിമാനടിയുടെ വിവാഹത്തിനുവന്ന ബന്ധുക്കള്‍ നടിയോട്: ആഭരണവും സദ്യയുമടക്കം എല്ലാം ഗംഭീരമായി. പന്തലിലുടുത്ത മന്ത്രകോടിയെന്തിയെ? ഒന്നുകൂടി കാ
ണണം.
നടി: അത് ലോക്കറില്‍വച്ച് പൂട്ടി.
ബന്ധു: മകളുണ്ടായാല്‍ അവളുടെ വിവാഹത്തിനാവും.
നടി: അല്ല. എന്റെതന്നെ കല്യാണത്തിനാ. ഈ കല്യാണം എത്ര നാളുകാണുമെന്ന് പറയാന്‍ പറ്റില്ലല്ലോ.
സജീവ്, അയ്യമ്പുഴ

******
വേലക്കാരി കൊച്ചമ്മയോട്: കല്യാണം കഴിഞ്ഞ് അഞ്ചുകൊല്ലമായിട്ടും കുഞ്ഞിക്കാല് കാണാന്‍ കൊച്ചമ്മയ്ക്ക് ആഗ്രഹമില്ലേ. ഒരു ഡോക്ടറെ പോയി കാണരുതോ?
കൊച്ചമ്മ: കണ്ടു. ഇവിടത്തെ ആളിന്റെ കുഴപ്പമാണെന്നാണ് പറഞ്ഞത്.
വേലക്കാരി: ഏതു വിവരം കെട്ട ഡോക്ടറാ അതു പറഞ്ഞത്. എന്നെക്കാള്‍ നിശ്ചയമാണോ അയാള്‍ക്ക്?
കലേഷ്, പാലക്കാട്

******

അമ്മായിയമ്മ മരുമകളോട്: നീ മരത്തില്‍ കാണുമ്പോള്‍ ഞാന്‍ മാനത്തു കാണും.
മരുമകള്‍: പിന്നെന്തിനാ കോങ്കണ്ണി എന്നു വിളിക്കുമ്പോള്‍ നിങ്ങള്‍ ചൂടാവുന്നത്?
ശ്രദ്ധ, ആലുവ

********

uploads/news/2017/04/96479/weeklyjokes040417b.jpg

സിനിമാനടിയോട് പത്രപ്രതിനിധി: ചേച്ചിയുടെ അഭിനയ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത സീന്‍ വല്ലതും ഉണ്ടോ...
നടി: ഉണ്ട്. ഞാന്‍ അവസാനമായി അഭിനയിച്ച ബലാല്‍സംഗം.
റിപ്പോര്‍ട്ടര്‍: എന്താ ആ സീന്‍ മാത്രം ഓര്‍ത്തിരിക്കുന്നത്?
നടി: ഞാനിപ്പോള്‍ ഗര്‍ഭിണിയാണ്.
പ്രദീപ്, പെരുമ്പാവൂര്‍

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW