Sunday, April 22, 2018 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 03.14 PM

ഫോര്‍ച്യൂണറിന് ശക്തനായ എതിരാളി എത്തുന്നു: ഇസൂസു MU-X

uploads/news/2017/04/96475/auto.jpg

ശക്തമായ മത്സരം നടക്കുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ ശ്രേണിയിലേക്ക് പുതിയൊരു അംഗംകൂടിയെത്തുന്നു. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസൂസുവിന്റെ കരുത്തന്‍ MU-X എസ്‌യുവിയാണ് ഈ ശ്രേണിയില്‍ എത്തുന്നു പുത്തന്‍ അംഗം. അടുത്തമാസത്തോടെ വാഹനം നിരത്തിലെത്തുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 4X4 മാനുവല്‍ ട്രാന്‍സ്മിഷന്‍, 4X4 ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നീ രണ്ടു വകഭേദങ്ങളിലാണ് ഇസൂസിന്റെ എസ്‌യുവി നിരത്തുകളില്‍ എത്തുന്നത്.

uploads/news/2017/04/96475/auto1.jpg

2012 ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ ഡി-മാക്‌സ്, വി-ക്രോസ് പിക്കപ്പ് ട്രക്കില്‍ മാത്രമാണ് ഇസൂസുവിന് ഇന്ത്യന്‍ നിരത്തില്‍ വിജയം കൊയ്യാന്‍ സാധിച്ചത്. പുത്തന്‍ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സ് കമ്പനി വ്യക്തമാക്കിയിട്ടില്ല. 3.0 ലിറ്റര്‍ എഞ്ചിന്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 150 ബിഎച്ചപി കരുത്തേകുന്ന 1.9 ലിറ്റര്‍ എഞ്ചിനും കമ്പനിയുടെ പരിഗണനയില്‍ ഉണ്ടെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.

പ്രൊജക്റ്റര്‍ ഹെഡ്‌ലാംമ്പ്, എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഫോഗ് ലാംമ്പ്, ഗ്രില്‍, ബംമ്പര്‍, 18 ഇഞ്ച് അലോയി വീല്‍ എന്നിവയും വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ട്ടിലുക്ക് നല്‍കുന്നു. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയ്ക്ക് ശക്തനായ എതിരാളിയായിരിക്കും ഇസൂസുവിന്റെ ഈ വാഹനം. ഏഴ് സീറ്റുകളില്‍ എത്തുന്ന വാഹനത്തിന്റെ വില ഏകദേശം 23-27 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നുമാണ് ലഭ്യമായ വിവരങ്ങള്‍.

Ads by Google
Tuesday 04 Apr 2017 03.14 PM
YOU MAY BE INTERESTED
TRENDING NOW