Wednesday, May 24, 2017 Last Updated 21 Min 38 Sec ago English Edition
Todays E paper
Tuesday 04 Apr 2017 02.20 PM

ഈ സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കും 'ഡ്രസ് കോഡ്'

'സ്‌കൂളില്‍ എല്ലായ്‌പ്പോഴും മാന്യവും സഭ്യവുമായ വേഷം ധരിച്ചെത്തുമെന്നും അല്ലാത്തപക്ഷമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കുമെന്നും എഴുതി നല്‍കണം. കൂടാതെ സ്‌കൂളില്‍ യോഗത്തിനോ പരിപാടിക്കോ എത്തുമ്പോള്‍ മൊബൈല്‍ ഫോണ്‍ റിസപ്ഷനില്‍ ഏല്‍പ്പിക്കണം. ജീവനക്കാരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ശല്യപ്പെടുത്തുന്ന വിധത്തില്‍ പെരുമാറരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
uploads/news/2017/04/96468/indian-dresses.jpg

മുംബൈ: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുക പതിവാണ്. എന്നാല്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും വസ്ത്രധാരണ രീതി ഏര്‍പ്പെടുത്തിയാല്‍ എന്തു ചെയ്യും. ബാന്ദ്രയിലെ ഒരു സ്‌കൂളാണ് രക്ഷിതാക്കളെയും മാതൃകാ വസ്ത്രരീതി പഠിപ്പിക്കാന്‍ മുന്നോട്ടുവന്നത്. സ്‌കൂളില്‍ നിര്‍ണായകമായ യോഗങ്ങള്‍ നടക്കുമ്പോള്‍ രക്ഷിതാക്കള്‍ മാന്യവും സഭ്യവുമായ ഡ്രസ് കോഡ് പാലിക്കണമെന്ന് സ്‌കൂള്‍ സര്‍ക്കുലറില്‍ പറയുന്നു.

ബാന്ദ്രയിലെ റിസ്‌വി സ്പ്രിങ്ഫീല്‍ഡ് സ്‌കൂള്‍ ആണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയത്. റിപ്പോര്‍ട്ട് കാര്‍ഡ് വാങ്ങുന്നതിന് മാര്‍ച്ച് 30ന് സ്‌കൂളിലെത്തിയ ഒന്‍പതാം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കാണ് സര്‍ക്കുലര്‍ നല്‍കിയത്. 'സ്‌കൂളില്‍ എല്ലായ്‌പ്പോഴും മാന്യവും സഭ്യവുമായ വേഷം ധരിച്ചെത്തുമെന്നും അല്ലാത്തപക്ഷമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കുമെന്നും എഴുതി നല്‍കണം. കൂടാതെ സ്‌കൂളില്‍ യോഗത്തിനോ പരിപാടിക്കോ എത്തുമ്പോള്‍ മൊബൈല്‍ ഫോണ്‍ റിസപ്ഷനില്‍ ഏല്‍പ്പിക്കണം. ജീവനക്കാരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ശല്യപ്പെടുത്തുന്ന വിധത്തില്‍ പെരുമാറരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, സ്‌കൂള്‍ അധികൃതര്‍ തങ്ങളെ നിശബ്ദരാക്കാനാണ് ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. സ്‌കൂളിലെ ജീവനക്കാരെയും മാനേജ്‌മെന്റിനെയും കുറിച്ച് വ്യാപകമായ പരാതിയുണ്ട്. ഫീസ് വര്‍ധനവും പ്രശ്‌നമാണ്. ഇത് ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്നും അവര്‍ പറയുന്നു.

Ads by Google
Tuesday 04 Apr 2017 02.20 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW