Thursday, May 25, 2017 Last Updated 14 Min 57 Sec ago English Edition
Todays E paper
Tuesday 04 Apr 2017 01.37 PM

കറന്‍സി ക്ഷാമം രൂക്ഷം: ശമ്പളവും പെന്‍ഷനും മുടങ്ങും

സംസ്ഥാനത്തിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ കൂടുതല്‍ നോട്ടുകള്‍ നല്‍കുന്നു. ആര്‍.ബി.ഐ രാഷ്ട്രീയ ഉപകരണമായി മാറുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
currency

തിരുവനന്തപുരം: സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷമായി. മിക്ക ട്രഷറികളിലും പണമില്ല. പലയിടത്തും എ.ടി.എമ്മുകളും കാലിയായി. കറന്‍സി പ്രതിസന്ധി രൂക്ഷമായതോടെ ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

സംസ്ഥാനത്തിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ കൂടുതല്‍ നോട്ടുകള്‍ നല്‍കുന്നു. ആര്‍.ബി.ഐ രാഷ്ട്രീയ ഉപകരണമായി മാറുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതിനിടെ, ട്രഷറിയില്‍ പണം തീര്‍ന്നുപോയതോടെ കോട്ടയത്ത് ഇന്ന് പെന്‍ഷന്‍, ശമ്പള വിതരണം തടസ്സപ്പെട്ടു. രാവിലെ മുതല്‍ ട്രഷറികള്‍ക്കു മുന്നില്‍ പെന്‍ഷന്‍കാരുടെ നീണ്ട കാത്തിരിപ്പാണ്. കോട്ടയത്തെ ട്രഷറികളിലേക്ക് 5.82 കോടി രൂപ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒന്നരക്കോടി രൂപയോളമാണ് എത്തിയത്.

Ads by Google
LATEST NEWS
TRENDING NOW