Wednesday, September 13, 2017 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 12.50 PM

സിനിമക്കാര്‍ക്ക് അഭിനയിച്ചാല്‍ മാത്രം പോരെ?; ആരാധകന്‍ ഉണ്ണി മുകുന്ദന് വടി കൊടുത്ത് അടി വാങ്ങി

uploads/news/2017/04/96458/unni.jpg

സെലിബ്രിറ്റികളുടെ ഫോട്ടോയ്ക്കും പോസ്റ്റിനും അപമാനിക്കുന്ന രീതിയിലും, അശ്ലീലകരമായ രീതിയിലും കമന്റിടുന്നത് ചിലരുടെ മോശം മാനസിക അവസ്ഥയായി മാറിയിട്ടുണ്ട്. അവഗണിച്ച് വിട്ടിരുന്നെങ്കിലും ഇപ്പോള്‍ താരങ്ങളും കൃത്യമായ മറുപടി കൊടുത്തു തുടങ്ങി. അത്തരത്തില്‍ തന്റെ പോസ്റ്റിനു താഴെ പരിഹാസവുമായി വന്ന ആരാധകന് ഉണ്ണി മുകുന്ദനും കൊടുത്തു കൃത്യമായ മറുപടി.

കൊച്ചുവേളിയില്‍ സദാചാര പോലീസിങ്ങിനെത്തുടര്‍ന്ന് മരിച്ച കൃഷ്ണനുണ്ണി എന്ന യുവാവിന്റെ മരണത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റിട്ടത്. നിങ്ങള്‍ സിനിമക്കാര്‍ക്ക് അഭിനയിച്ചാല്‍ മാത്രം പോരെ എന്നായിരുന്നു ആരാധകന്റെ ചോദ്യം. മിനിറ്റുകള്‍ക്കകം ഉണ്ണി മറുപടി നല്‍കി. എന്റെ കാര്യം ഞാന്‍ തന്നെ തീരുമാനിച്ചാല്‍ പോരെ? എന്ന മറുചോദ്യം ചോദിച്ച് ആരാധകന്റെ വായടപ്പിച്ചു.


പ്രതികരിച്ചിട്ട് കാര്യമില്ല, മിണ്ടാതിരിക്കുന്നതാണ് ഉണ്ണി നല്ലതെന്ന് പറഞ്ഞ ആരാധകനും താരം കൃത്യമായ മറുപടി നല്‍കി. നിശബ്ദമായിരിക്കുന്നത് തെറ്റ് സ്വീകരിക്കലാകും, പിന്നെ അത് എന്നെന്നേയ്ക്കുമായി സഹിക്കേണ്ടി വരും. ശബ്ദം ഉയര്‍ത്താന്‍ അവസരം ലഭിക്കുമ്പോഴെല്ലാം അത് ചെയ്യണമെന്നും ഉണ്ണി പറഞ്ഞു.

Ads by Google
Advertisement
Tuesday 04 Apr 2017 12.50 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW