Sunday, October 22, 2017 Last Updated 20 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.00 PM

ഖത്തറില്‍ ഇനി മുതല്‍ പാഴ്‌സലും കത്തും വീട്ടിലെത്തും

ഖത്തര്‍ പോസ്റ്റ് (ക്യൂ പോസ്റ്റ്) കമ്പനിയാണ് തപാല്‍ പാഴ്സലുകളും കത്തുകളുമെല്ലാം വിലാസക്കാരന്റെ വീടുകളിലെത്തിക്കുന്ന ഹോം ഡെലിവറി സേവനത്തിന് തുടക്കമിട്ടത്
qatar post

ഖത്തര്‍: തപാല്‍ പാഴ്സലുകളും കത്തുകളുമെല്ലാം ഇനിമുതല്‍ മേല്‍വിലാസക്കാരന്റെ വീട്ടിലെത്തും. ഖത്തര്‍ പോസ്റ്റ് (ക്യൂ പോസ്റ്റ്) കമ്പനിയാണ് തപാല്‍ പാഴ്സലുകളും കത്തുകളുമെല്ലാം വിലാസക്കാരന്റെ വീടുകളിലെത്തിക്കുന്ന ഹോം ഡെലിവറി സേവനത്തിന് തുടക്കമിട്ടത്.

ക്യൂ പോസ്റ്റിന്റെ വ്യക്തിഗത വരിക്കാര്‍ക്കാണ് ഈ സേവനം ലഭിക്കുന്നത്. ആഴ്ചയില്‍ ആറുതവണ വരെ ഈ സേവനം നല്‍കും. നിലവില്‍ വരിക്കാര്‍ കത്തുകളും പാഴ്സലുകളും ക്യൂ പോസ്റ്റിന്റെ ശാഖകളിലുള്ള നിശ്ചിത തപാല്‍ബോക്സുകളില്‍ നിന്നാണ് ശേഖരിക്കുന്നത്. പുതിയ സേവനം തുടങ്ങിയതോടെ വ്യക്തിഗത വരിക്കാര്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് മേല്‍വിലാസത്തില്‍ കത്തുകളും പാഴ്സലുകളും ലഭിക്കും.

തപാല്‍സേവനങ്ങളുടെ സമഗ്രമായ ആധുനികവത്കരണത്തിന്റെ ഭാഗമായാണ് ഹോം ഡെലിവറി സേവനം. നിലവില്‍ 27,000 വ്യക്തിഗത തപാല്‍ബോക്സുകളാണ് ക്യൂ പോസ്റ്റിന്റെ കീഴിലുള്ളത്. ഹോം ഡെലിവറിയുടെ ആവശ്യകത വര്‍ധിച്ചതിനെത്തുടര്‍ന്നാണ് സേവനത്തിന് തുടക്കമിട്ടത്. രാജ്യത്തുടനീളം ഏറ്റവും മികച്ച തപാല്‍സേവനം ലഭ്യമാക്കുന്നതിനാണ് ക്യൂ പോസ്റ്റിന്റെ ശ്രമമെന്ന് ക്യൂ പോസ്റ്റ് റീട്ടെയ്ല്‍-കസ്റ്റമേഴ്സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഹസ്സന്‍ അല്‍ ഖ്വതെയ്ബി പറഞ്ഞു. ഖത്തറില്‍ ഇത്തരം തപാല്‍സേവനം ഇതാദ്യമാണ്.

വീട്ടിലെത്തിക്കുന്ന തപാലിന്റെ എണ്ണമനുസരിച്ച് ഹോം ഡെലിവറിയുടെ സേവനനിരക്ക് വ്യത്യാസപ്പെടും. ആഴ്ചയില്‍ ഒരു ദിവസമാണ് ഹോം ഡെലിവറി ആവശ്യമെങ്കില്‍ 500 റിയാലും മൂന്നുദിവസമാണെങ്കില്‍ 1,500 റിയാലും ആറുതവണയെങ്കില്‍ 3,000 റിയാലുമാണ് സേവന നിരക്ക്. ഹോം ഡെലിവറി സേവനം ആവശ്യമുള്ള വരിക്കാര്‍ ക്യൂ പോസ്റ്റിന്റെ ഓഫീസിലോ ഓണ്‍ലൈന്‍ വഴിയോ അപേക്ഷ നല്‍കണം.

- ബിജു കല്ലേലിഭാഗം

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW