Wednesday, August 23, 2017 Last Updated 6 Min 4 Sec ago English Edition
Todays E paper
Tuesday 04 Apr 2017 12.53 PM

ആദവും ഹവ്വയും യാഥാര്‍ഥ്യമല്ലെന്നു പറഞ്ഞ അധ്യാപികയ്‌ക്കെതിരെ നടപടി

uploads/news/2017/04/96448/usa040417g.jpg

ക്യൂന്‍സ്(ന്യൂയോര്‍ക്ക്) : വിശുദ്ധ ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആദിമ മാതാപിതാക്കളെന്നവകാശപ്പെടുന്ന ആദമും ഹവ്വയും യാഥാര്‍ത്ഥ്യമല്ലെന്ന് വിദ്യാര്‍ഥികളോട് പറഞ്ഞ അധ്യാപികയ്‌ക്കെതിരെ സ്കൂള്‍ മാനേജ്‌മെന്റ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചു. ന്യൂയോര്‍ക്കിലെ വുഡ് ലാന്റ്‌സ് റസി. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക നൈന കോസമാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനിടയില്‍ ആദം ഹവ്വ എന്നിവരുടെ നഗ്‌ന ചിത്രം കുട്ടികളെ കാണിച്ച് ഇവര്‍ യഥാര്‍ത്ഥ്യമെല്ലെന്ന് ചൂണ്ടിക്കാണിച്ചത്.

ഇതില്‍ പ്രകോപിതരായ ചില വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരെ സമീപിക്കുകയും അധ്യാപികയ്‌ക്കെതിരെ നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഫെഡറല്‍ ഗവണ്‍മെന്റ് സഹായത്തോടെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മുസ്ലിം വിദ്യാലയമാണിത്.

മാതാപിതാക്കളുടെ വികാരം കണക്കിലെടുത്ത് അധ്യാപികയെ ക്ലാസ് റൂമില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് ഇമാനി അല്‍ അമിന്‍ പറഞ്ഞു. 90,000 ഡോളര്‍ ശമ്പളമായി വാങ്ങുന്ന അധ്യാപികയെ ക്യൂന്‍സ് എഡ്യുക്കേഷന്‍ ഓഫിസിലേക്കാണ് മാറ്റിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായാല്‍ തിരിച്ചെടുക്കുമെന്ന് പ്രതീക്ഷയിലാണ് നൈന കോസ്മാന്‍.

- പി.പി. ചെറിയാന്‍

Ads by Google
Tuesday 04 Apr 2017 12.53 PM
YOU MAY BE INTERESTED
TRENDING NOW