Thursday, June 22, 2017 Last Updated 0 Min 13 Sec ago English Edition
Todays E paper
Tuesday 04 Apr 2017 12.23 PM

വിജിലന്‍സിനെ നിയന്ത്രിക്കാനാണ്, ഡയറക്ടറെ മാറ്റാനല്ല നിര്‍ദേശിച്ചത്: ഹൈക്കോടതി

വിജിലന്‍സിനെ നിയന്ത്രിക്കാന്‍ പേടിയുണ്ടോ എന്നാണ് ചോദിച്ചത്. ഇതിനര്‍ത്ഥം ഡയക്ടറെ മാറ്റണമെന്നാണോ? വിജിലന്‍സിനെ നിയന്ത്രിക്കുകയും തിരുത്തുകയും വേണമെന്നാണ് പറഞ്ഞത്. വിജിലന്‍സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നിര്‍ദേശമാണ് നല്‍കിയത്. ഇതിനെ മറ്റൊരു കേസുമായി താരതമ്യപ്പെടുത്തിയത് തെറ്റാണ്. ഇത് കോടതിയലക്ഷ്യമാണ്. കേസുകള്‍ കേള്‍ക്കാനും വിധിക്കാനും കോടതിക്ക് അറിയാം.
uploads/news/2017/04/96435/jacob-hc.jpg

കൊച്ചി: വിജിലന്‍സിനെതിരായ പരാമര്‍ശത്തില്‍ വ്യക്തതത വരുത്തി ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ല. അമിതാധികാരം കാണിക്കുന്ന വിജിലന്‍സിനെ നിയന്ത്രിക്കണമെന്നാണ് നിര്‍ദേശിച്ചത്. ജേക്കബ് തോമസിനെതിരായ ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ കോടതി ഇടപെടുന്നില്ല. നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ബജറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. വിജിലന്‍സിനെ നിയന്ത്രിക്കാന്‍ പേടിയുണ്ടോ എന്നാണ് ചോദിച്ചത്. ഇതിനര്‍ത്ഥം ഡയക്ടറെ മാറ്റണമെന്നാണോ? വിജിലന്‍സിനെ നിയന്ത്രിക്കുകയും തിരുത്തുകയും വേണമെന്നാണ് പറഞ്ഞത്. വിജിലന്‍സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നിര്‍ദേശമാണ് നല്‍കിയത്. ഇതിനെ മറ്റൊരു കേസുമായി താരതമ്യപ്പെടുത്തിയത് തെറ്റാണ്. ഇത് കോടതിയലക്ഷ്യമാണ്. കേസുകള്‍ കേള്‍ക്കാനും വിധിക്കാനും കോടതിക്ക് അറിയാം.

വിജിലന്‍സുമായി ബന്ധപ്പെട്ട് കോടതി പറയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്. ഏതു സാഹചര്യത്തിലാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്. നിങ്ങള്‍ സര്‍ക്കാരിനെ ഇത്തരത്തില്‍ ധരിപ്പിച്ചോ എന്നും സര്‍ക്കാര്‍ അഭിഭാഷകനോടും കോടതി ആരാഞ്ഞു. ചാനല്‍ ചര്‍ച്ചകളില്‍ കോടതി പറയാത്ത കാര്യങ്ങളാണ് ഉയരുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരം ചര്‍ച്ചകള്‍ കോടതിയെ സ്വാധീനിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിജിലന്‍സിനെതിരെ ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയത്.

Ads by Google
TRENDING NOW