Friday, April 07, 2017 Last Updated 22 Min 48 Sec ago English Edition
Todays E paper
Tuesday 04 Apr 2017 11.38 AM

ശമ്പളം രണ്ട് കോടി; കടലപൊതിയാനെ ഉപകരിക്കു എന്ന് രവിശാസ്ത്രി

uploads/news/2017/04/96418/ravi-shastri.jpg

മുംബൈ: ബിസിസിഐയുടെ പുതിയ കരാര്‍ പ്രകാരം കളിക്കാര്‍ക്ക് നല്‍കുന്ന പ്രതിഫലത്തില്‍ തൃപ്തനാകാതെ രവി ശാസ്ത്രി. ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്ക് ലഭിക്കുന്നത് വച്ച് നോക്കിയാല്‍ ഇത് നിസ്സാരമാണെന്നാണ് താരത്തിന്റെ അഭിപ്രായം. വെറും കടലക്കാശ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കളിക്കാര്‍ക്കിടയിലും ഇതിന് അഭിപ്രായ വിത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ് എല്ലാ കളിക്കാരുടെയും പ്രതിഫലം ഉയര്‍ത്തിയത്. ഗ്രേഡ് അനുസരിച്ച് എ ഗ്രേഡ് കളിക്കാര്‍ക്ക് രണ്ട് കോടി, ബി ഗ്രേഡ് കളിക്കാര്‍ക്ക് ഒരു കോടി, സി ഗ്രേഡ് കളിക്കാര്‍ക്ക് 50 ലക്ഷം എന്നിങ്ങനെയാണ് ഉയര്‍ത്തിയത്. ഇതുകൂടാതെ മാച്ചിന്റെ ഫീസും വര്‍ദ്ധിപ്പിച്ചിരുന്നു. ടെസ്റ്റിന് 15 ലക്ഷവും ഏകദിനമത്സരങ്ങള്‍ക്ക് ആറ് ലക്ഷവും ട്വന്റ്ി20 മത്സരങ്ങള്‍ക്ക് മൂന്ന് ലക്ഷവുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിഫലം കുറവെന്ന വാദവുമായി മുന്‍ ടീം മാനേജര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കുന്നവര്‍ക്ക് പ്രതിഫലം കൂട്ടണം. പൂജാരയെ പോലുള്ള കളിക്കാരന് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം കിട്ടാത്്തതിന്റെ നഷ്ടബോധമുണ്ടാവരുത്. ആ കാലത്ത് അദ്ദേഹത്തിന് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാമല്ലോ എന്നും രവിശാസ്്ത്രി പറഞ്ഞു. ഇന്ത്യന്‍ രൂപ അനുസരിച്ച് 4.4 കോടിയാണ് ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്ക് ലഭിക്കുന്നത്.

Ads by Google
TRENDING NOW