Wednesday, September 20, 2017 Last Updated 37 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 11.19 AM

എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ പ്രണയിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍

uploads/news/2017/04/96415/pune.jpg

ലൊണാവാല: പൂനെയില്‍ രണ്ടു എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ലൊണാവാലയിലെ കുന്നിനു മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. നഗ്നരാക്കി കൈകള്‍ പിന്നില്‍ കെട്ടിയ ശേഷം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സിന്‍ഹാഡ് എഞ്ചിനിയറിംഗ് കോളേജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ 22 വയസ്സുള്ള ആണ്‍കുട്ടിയും ഇതേ കോളേജിലെ കമ്പ്യുട്ടര്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയുമാണ് കൊല്ലപ്പെട്ടത്. ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ജോലി ലഭിച്ചിരിക്കുകയായിരുന്നു ഇരുവരും.

സംഭവ സ്ഥലത്ത് നിന്ന് ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും ലഭിച്ചതിനാല്‍ ഇരുവരേയും ഉടന്‍ തിരിച്ചറിഞ്ഞു. സുഹൃത്തിനൊപ്പം പുറത്തു പോവുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Ads by Google
Advertisement
Tuesday 04 Apr 2017 11.19 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW