Monday, October 16, 2017 Last Updated 48 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 10.47 AM

ഭൈരവ വിജയം കള്ളകണക്ക്; നഷ്ടം വിജയ് നികത്തിയില്ലെങ്കില്‍ ചിത്രങ്ങള്‍ എടുക്കി​ല്ല

uploads/news/2017/04/96411/vijay.jpg

ഇളയദളപതി വിജയ് നായകനായി എത്തിയ ഭൈരവ വന്‍ പരാജയമായിരുന്നെന്ന് വിതരണക്കാര്‍. ഈ സിനിമ കാരണം തങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായെന്നും ഇത് നികത്താന്‍ വിജയ് 14 കോടി രൂപ നല്‍കണമെന്നുമാണ് വിതരണക്കാരുടെ ആവശ്യം. ഭൈരവ ഏറ്റെടുത്തത് മൂലം തനിക്ക് ഒന്നരക്കോടിക്ക് മുകളില്‍ നഷ്ടമുണ്ടായെന്ന് പറഞ്ഞ് വിതരണക്കാരനായ സുബ്രഹ്മണ്യം രംഗത്തെത്തിയിരുന്നു. ഇയാളുടെ ആരോപണം തെറ്റാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ചിത്രം വന്‍ പരാജയമായിരുന്നെന്ന് വാദിച്ച് വീണ്ടും വിതരണക്കാര്‍ എത്തിയിരിക്കുകയാണ്.

100 കോടി €ബ്ബില്‍ കയറിയ ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് കള്ളമാണ്. 70 കോടി ബഡ്ജറ്റില്‍ ഇറങ്ങിയ ചിത്രം 55 കോടി രൂപയ്ക്കാണ് വിതരണക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ചിത്രം വന്‍ നഷ്ടമായിരുന്നു. 14 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. വിജയുടെ ചിത്രങ്ങള്‍ ഭാവിയില്‍ ഏറ്റെടുക്കണമെങ്കില്‍ ഈ നഷ്ടം വിജയ് തന്നെ നികത്തണമെന്ന് വിതരണക്കാര്‍ പറഞ്ഞു.

സിനിമയുടെ വിജയ ആഘോഷത്തെയും, വിജയുടെ സ്വര്‍ണ്ണ സമ്മാന വിതരണത്തെയും വിതരണക്കാര്‍ വിമര്‍ശിച്ചു. സിനിമയുടെ നഷ്ടം നികത്താന്‍ കഴുത്തിലുള്ള സ്വര്‍ണ്ണ മാല വില്‍ക്കേണ്ട ഗതികേടിലാണെന്ന് തിരുപ്പൂര്‍ സുബ്രഹ്മണ്യം എന്ന വിതരണക്കാരന്‍ പറഞ്ഞു.

സിനിമയുടെ പരാജയം കള്ള വിജയമാക്കി കൊണ്ടാടുന്ന ഏക ഇന്‍ഡസ്ട്രി കോളിവുഡ് ആണ്. 100 കോടി കടന്നെന്ന് കള്ളം പറയുന്നു. ഇനി മുതല്‍ സൂപ്പര്‍ താരങ്ങളുടെ സിനിമ വലിയ വിലയ്ക്ക് വാങ്ങില്ലെന്നും വിതരണക്കാര്‍ പറഞ്ഞു. ഇപ്പോഴുണ്ടായ നഷ്ടം വിജയ് നികത്തിയില്ലെങ്കില്‍ പിന്നീട് സിനിമകള്‍ ഏറെറടുക്കില്ലെന്ന് ഇവര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 04 Apr 2017 10.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW