Wednesday, September 20, 2017 Last Updated 35 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 10.40 AM

തലശേരി ഫസല്‍ വധക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി; സി.ബി.ഐയ്ക്ക് നോട്ടീസ്

2006 ഒക്‌ടോബര്‍ 26നാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പത്രവിതരണത്തിനിടെയാണ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടുകൊണ്ട് ഓടിയ ഫസലിനെ പിന്തുടര്‍ന്ന് വെട്ടിയെന്നും മരണം ഉറപ്പാക്കിയ വെട്ട് നല്‍കിയത് താനാണെന്നും സുധീഷന് മൊഴി നല്‍കിയിരുന്നു.
Thalassery Fasal murder case

കണ്ണൂര്‍: തലശേരി മുഹമ്മദ് ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ കോടതിയില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് സഹോദരന്‍ അബ്ദുള്‍ സത്താര്‍ സി.ബി.ഐ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചു.

ഫസല്‍ വധവുമായി ബന്ധപ്പെട്ട് സി.ബി.ഐ നല്‍കിയ കുറ്റപത്രത്തില്‍ എട്ടു പ്രതികളാണുള്ളത്. സി.പി.എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ അടക്കമുള്ളവരാണ് പ്രതിപ്പട്ടികയില്‍. എന്നാല്‍ ഫസലിനെ വധിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് മറ്റൊരു കൊലക്കേസില്‍ പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുധീഷ് എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് ആവശ്യമുയരുന്നത്.

കണ്ണൂരിലെ സി.പി.എം പ്രവര്‍ത്തകരായ പവിത്രന്‍, മോഹനന്‍ എന്നിവരുടെ കൊലപാതകവുമായ ബന്ധപ്പെട്ട് അറസ്റ്റിലായ സുധീഷ് ആണ് ഫസലിനെ വധിച്ചത് തങ്ങളാണെന്ന കുറ്റസമ്മതം നടത്തിയത്. തനിക്കൊപ്പം മനോജ് എന്നയാളും ഇരിങ്ങാലക്കുട സ്വദേശിയായ ഒരു ആര്‍.എസ്.എസ് പ്രചാരകും കൊലപാതകത്തില്‍ പങ്കെടുത്തിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു. കൊലപാതകത്തെ കുറിച്ച് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡും പോലീസിന് കൈമാറിയിരുന്നു.

പവിത്രന്‍, മോഹനന്‍ വധക്കേസുകള്‍ അന്വേഷിച്ചിരുന്ന ഡി.വൈ.എസ്.പിമാരാണ് ഇക്കാര്യം പോലീസ് മേധാവിയെ ചൂണ്ടിക്കാട്ടിയത്. പോലീസ് മേധാവി ഇക്കാര്യത്തില്‍ സി.ബി.ഐയുടെ നിലപാട് ആരാഞ്ഞുവെങ്കിലും സി.ബി.ഐയില്‍ നിന്ന് മറുപടിയുണ്ടായില്ല. ഇതേതുടര്‍ന്നാണ് സഹോദരന്‍ അബ്ദുള്‍ സത്താര്‍ സി.ബി.ഐ കോടതിയെ സമീപിച്ചത്. വിചാരണ നടപടികള്‍ നിര്‍ത്തിവച്ച് തുടരന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2006 ഒക്‌ടോബര്‍ 26നാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പത്രവിതരണത്തിനിടെയാണ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടുകൊണ്ട് ഓടിയ ഫസലിനെ പിന്തുടര്‍ന്ന് വെട്ടിയെന്നും മരണം ഉറപ്പാക്കിയ വെട്ട് നല്‍കിയത് താനാണെന്നും സുധീഷന് മൊഴി നല്‍കിയിരുന്നു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW