Sunday, October 22, 2017 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 10.12 AM

പാതയോരത്തെ മദ്യശാല വിലക്ക്: സര്‍ക്കാര്‍ കോടതിയിലേക്ക്; ജനങ്ങളുമായി ഏറ്റുമുട്ടലിനില്ല

കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് മൂന്നു മാസത്തെ സാവകാശം തേടും. സര്‍ക്കാര്‍ എടുത്തുചാടി ഒരു തീരുമാനത്തിനില്ല, ജനങ്ങളുമായി സംഘര്‍ഷത്തിനുമില്ല. കോടതി അനുവദിച്ച സ്ഥലങ്ങളില്‍ പോലും മദ്യശാലകള്‍ സ്ഥാപിക്കാന്‍ കഴിയുന്നില്ല. എക്‌സൈസ് ചട്ടം പാലിച്ചുകൊണ്ടു മാത്രമേ മദ്യശാലകള്‍ സ്ഥാപിക്കൂ. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദൂരപരിധി കര്‍ശനമായി പാലിക്കും.
uploads/news/2017/04/96407/kerala-liquor.jpg

തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവ് സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്ന് എക്‌സൈസ് ചുമതലയുള്ള മന്ത്രി ജി.സുധാകരന്‍. ഉത്തരവ് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ കോടതിയോട് സാവകാശം ഇതിനായി തിങ്കളാഴ്ച ഹര്‍ജി നല്‍കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് മൂന്നു മാസത്തെ സാവകാശം തേടും.
സര്‍ക്കാര്‍ എടുത്തുചാടി ഒരു തീരുമാനത്തിനില്ല, ജനങ്ങളുമായി സംഘര്‍ഷത്തിനുമില്ല. കോടതി അനുവദിച്ച സ്ഥലങ്ങളില്‍ പോലും മദ്യശാലകള്‍ സ്ഥാപിക്കാന്‍ കഴിയുന്നില്ല. എക്‌സൈസ് ചട്ടം പാലിച്ചുകൊണ്ടു മാത്രമേ മദ്യശാലകള്‍ സ്ഥാപിക്കൂ. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദൂരപരിധി കര്‍ശനമായി പാലിക്കും.

സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നതിന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നേരിട്ട് ഡല്‍ഹിയില്‍ പോയി ഫയലുകള്‍ നീക്കും. അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഫയല്‍ സമര്‍പ്പിക്കുകയെന്നും സുധാകരന്‍ പറഞ്ഞു.

ഇന്നു രാവിലെ നടന്ന ചര്‍ച്ചയില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW