Tuesday, May 23, 2017 Last Updated 28 Min 7 Sec ago English Edition
Todays E paper
Tuesday 04 Apr 2017 09.07 AM

പീഡനത്തിനിരയായ ബാലികയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

uploads/news/2017/04/96401/rape.jpg

എരുമപ്പെട്ടി: തൃശൂരില്‍ പീഡനത്തിനിരയായ 12 വയസ്സുകാരിയെയും മാതാവിനെയും അവഹേളിച്ച സംഭവത്തില്‍ എരുമപ്പെട്ടി അഡീഷനല്‍ എസ്‌ഐയ്ക്കും റൂറല്‍ എസ്പിക്കും സംസ്‌പെന്‍ഷന്‍. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് എരുമപ്പെട്ടി അഡീഷനല്‍ എസ്‌ഐ ടിഡി ജോസും റൂറല്‍ എസ്. പി എന്‍. വിജയകുമാറും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത്.

മാനസീക വളര്‍ച്ച എത്താത്ത പ്രായപൂര്‍ത്തിയാകാത്ത അയല്‍വാസികയായ മധ്യവയസ്‌കനും മകനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇവര്‍ക്കെതിരെ മൊഴി നല്‍കുന്നതിനായി സിഐ ഓഫീസില്‍ എത്തിയപ്പൊള്‍ സംഭവസമയത്ത് കുട്ടി ധരിച്ചിരുന്ന വേഷം കാണിക്കണമെന്ന ആവശ്യപ്പെടുകയും ചെയ്തപ്രകാരം വീട്ടിലെത്തിയപ്പോള്‍ പ്രതികളും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇരയേയും അമ്മേയയും രക്ഷിക്കേണ്ട ചുമതലയുള്ള അയാള്‍ ആക്രമികളുടെ കൂടെ ചേര്‍ന്ന് അവരെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരെന്റ റിപ്പോര്‍ട്ടിന്മേലാണ് നടപടിയുണ്ടായിരിക്കുന്നത്.

രക്ഷയ്ക്കായി എരുമപ്പെടി പൊലീസിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അന്വേഷണത്തിനെത്തിയ അഡീഷണല്‍ എസ്‌ഐ ടി. ഡി. ജോസ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് അവഹേളിക്കുകയായിരുന്നു. പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയില്‍ കേസെടുത്ത എരുമപ്പെട്ടി പൊലീസ് ഒന്നാം പ്രതിയായ അയല്‍വാസിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിയ്യൂര്‍ സബ് ജയിലില്‍ റിമാന്‍ഡ്‌ചെയ്തിരിക്കകയാണ്. അപമാനിച്ച പോലീസ് ഉദ്യോഗസ്തര്‍ക്കെതിരെ കുട്ടിയുടെ മാതാവ് പരാതി നല്‍കിയിരുന്നു.

Ads by Google
TRENDING NOW