Friday, August 18, 2017 Last Updated 43 Min 42 Sec ago English Edition
Todays E paper
Tuesday 04 Apr 2017 01.30 AM

നാട്ടുകാരുടെ ചികില്‍സാ സഹായം എത്തുംമുമ്പേ വിശ്വനാഥനും എത്തിക്കുംമുമ്പേ ശ്രീജിത്തും യാത്രയായി

uploads/news/2017/04/96362/k3.jpg

ചങ്ങനാശേരി: നാട്ടുകാരുടെ ചികില്‍സാ സഹായം എത്തുംമുമ്പേ വിശ്വനാഥന്‍ യാത്രയായി, ചികിത്സയ്‌ക്കായി ആശുപത്രിയില്‍ ചെലവായ തുക അടയ്‌ക്കാന്‍ പോകുമ്പോള്‍ ഭാര്യാസഹോദരീപുത്രന്‍ വാഹനാപകടത്തിലും മരിച്ചു.
ഇരുവൃക്കകളും തകരാറിലായതിനെത്തുടര്‍ന്നു തുടര്‍ ചികില്‍സയ്‌ക്കായി നാട്ടുകാര്‍ പണം സ്വരൂപിച്ചതിനു പിന്നാലെയാണു തൃക്കൊടിത്താനം കൊക്കോട്ടുചിറ വടക്കേക്കളം വിശ്വനാഥന്‍ (52) ഇന്നലെ രാവിലെ മരിച്ചത്‌. വിശ്വനാഥന്റെ ചികില്‍സയ്‌ക്കായി ആശുപത്രിയില്‍ ചെലവായ തുക അടയ്‌ക്കാന്‍ പോകുമ്പോള്‍ തൃക്കൊടിത്താനം മാടത്തരുവി കക്കാട്ടുവീട്ടില്‍ പരേതനായ ശ്രീധരന്റെ മകന്‍ ശ്രീജിത്‌ (29) വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ എസ്‌.ബി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, ബസ്‌ കയറി ശ്രീജിത്തിന്റെ വലതുകാല്‍ ചതഞ്ഞരഞ്ഞു. ആദ്യം ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ട്‌ നാലരയോടെ മരിച്ചു.
ശ്രീജിത്തിന്റെ അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവാണു വിശ്വനാഥന്‍. പെയ്‌ന്റിങ്‌ തൊഴിലാളിയായിരുന്നു ശ്രീജിത്‌. ശ്രീജിത്തിന്റെ സംസ്‌കാരം ഇന്നു നാലിനു വീട്ടുവളപ്പില്‍. മാതാവ്‌: ഭവാനി, സഹോദരങ്ങള്‍: ശ്രീജേഷ്‌, ശ്രീജ. വിശ്വനാഥന്റെ ജീവന്‍ രക്ഷിക്കാന്‍ ജീവന്‍രക്ഷാ സമിതിയുടെയും പ്രത്യാശാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മൂന്നര ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു. ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാര്‍ഗം നിലച്ചതോടെ, കുടുംബം പട്ടിണിയിലാകുകയും ചികിയ്‌ക്കുള്ള പണത്തിനുപോലും വീട്ടുകാര്‍ ബുദ്ധിമുട്ടുകയും ചെയ്‌തിരുന്നു.
ഇതോടെയാണു നാട്ടുകാര്‍ ചികിത്സാസഹായനിധി രൂപീകരിച്ചത്‌. ഭാര്യ: പൊന്നമ്മ, മക്കള്‍: വിഷ്‌ണു, വിപിന്‍ (ഫാത്തിമാ കോളജ്‌ ചങ്ങനാശേരി). വിദ്യ (ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തൃക്കൊടിത്താനം). വിശ്വനാഥന്റെ സംസ്‌കാരം ഇന്നു 11നു വീട്ടുവളപ്പില്‍.

Ads by Google
Tuesday 04 Apr 2017 01.30 AM
YOU MAY BE INTERESTED
TRENDING NOW