Thursday, May 31, 2018 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.30 AM

അലിന്‍ഡിന്റെ 7,000 കോടിയുടെ ഭൂമി ഭൂമാഫിയയ്‌ക്കു കൈമാറാന്‍ നീക്കം

uploads/news/2017/04/96355/k6.jpg

തിരുവനന്തപുരം: കേരളമടക്കം നാല്‌ സംസ്‌ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അലുമിനിയം ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ (അലിന്‍ഡ്‌) 7,000 കോടി രൂപ മതിക്കുന്ന ഭൂമി മാഫിയയ്‌ക്കു കൈമാറുന്നു. കൈയേറ്റ വിവരങ്ങള്‍ മംഗളം ടെലിവിഷന്‍ പുറത്തുകൊണ്ടു വന്നു. 2010 ല്‍ ഇത്തരമൊരു നീക്കം നടന്നപ്പോള്‍ കൈയേറ്റം തടയാന്‍ അന്നത്തെ വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ ഇറക്കിയതാണ്‌.
രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കു വിട്ട ഓര്‍ഡിനന്‍സ്‌ വരെ തിരിച്ചയപ്പിക്കാന്‍ മാഫിയയ്‌ക്കു കഴിഞ്ഞു. അതേ ലോബിയാണ്‌ ഇപ്പോള്‍ വീണ്ടും കോടികളുടെ ഭൂമി കൈമാറാന്‍ ശ്രമിക്കുന്നത്‌. തൊഴിലാളി തര്‍ക്ക പരിഹാര ബോര്‍ഡും അപ്പലേറ്റ്‌ അതോറിട്ടിയും നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന്റെ മറവിലാണ്‌ ഈ നീക്കം. 1998 ല്‍ പീഡിത വ്യവസായ സ്‌ഥാപനമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ്‌ അലിന്‍ഡിന്റെ പ്ര?മോട്ടര്‍മാരും ജീവനക്കാരും തമ്മിലുള്ള കേസ്‌ ബി. ഐ.എഫ്‌.ആറില്‍ (ബോര്‍ഡ്‌ ഫോര്‍ ഇന്‍ഡസ്‌ട്രിയല്‍ ആന്‍ഡ്‌ ഫിനാന്‍സിയല്‍ റീകണ്‍സ്‌ട്രക്‌ഷന്‍) എത്തിയത്‌. 1989 ല്‍ ബി.ഐ.എഫ്‌.ആര്‍. തീരുമാനപ്രകാരം മൂന്ന്‌ കോടി രൂപ മുതല്‍ മുടക്കിയ സൊമാനി ഗ്രൂപ്പ്‌ അലിന്‍ഡ്‌ കമ്പനികളുടെ നിയന്ത്രണം ഏറ്റെടുത്തു.
ബി.ഐ.എഫ്‌.ആര്‍. നിര്‍ദേശപ്രകാരമാണ്‌ സംസ്‌ഥാന സര്‍ക്കാരും അലിന്‍ഡ്‌ ഡയറക്‌ടര്‍ ബോര്‍ഡില്‍ അംഗമായത്‌. കൊല്ലം കുണ്ടറയിലെ അലിന്‍ഡ്‌ രജിസ്‌റ്റേഡ്‌ ഓഫീസിലെ 62 ഏക്കര്‍ സ്‌ഥലം സര്‍ക്കാര്‍ പാട്ട ഭൂമിയാണ്‌. കുണ്ടറയില്‍ ഇതോടു ചേര്‍ന്ന്‌ അലിന്‍ഡ്‌ വക 40 ഏക്കര്‍ വേറെയുമുണ്ട്‌. മാന്നാറില്‍ 43.5 ഏക്കര്‍, തിരുവനന്തപുരത്തെ വിളപ്പില്‍ശാലയില്‍ മൂന്ന്‌ ഏക്കര്‍, തിരുവനന്തുപുരം നഗരഹൃദയത്തില്‍ 23 കോടി രൂപ മതിക്കുന്ന ആസ്‌ഥാന മന്ദിരം, മുംബൈ നരിമാന്‍ പോയിന്റിലെ ഫ്‌ളാറ്റ്‌, ഒഡീഷയിലെ ഹിരാകുഡിലെ 16.5 ഏക്കര്‍ ഫാക്‌ടറിയും സ്‌ഥലവും തെലങ്കാനയിലെ ശ്രീരംഗംപള്ളിയിലെ 100 ഏക്കര്‍ സ്‌ഥലം എന്നിവയാണ്‌ അലിന്‍ഡിന്റെ പ്രധാന ആസ്‌തി.
തെലങ്കാനയിലെ ശ്രീരംഗംപള്ളിയിലെ 100 ഏക്കര്‍ സ്‌ഥലത്തിനു മാത്രം 2014 ല്‍ നടത്തിയ മൂല്യനിര്‍ണയം രണ്ടായിരം കോടി രൂപയുടേതാണ്‌. മാര്‍ക്കറ്റ്‌ വില ഇപ്പോള്‍ അയ്യായിരം കോടി വരും. ഈ ഭൂമിയാണ്‌ ഭൂമാഫിയ നോട്ടമിട്ടത്‌. അതിനു വേണ്ടിയാണു അച്യുതാനന്ദന്‍ സര്‍ക്കാര്‍ രാഷ്ര്‌ടപതിയുടെ അംഗീകാരത്തിനയയച്ച ഓര്‍ഡിനന്‍സ്‌ സ്വാധീനമുപയോഗിച്ചു കേന്ദ്രത്തില്‍ പിടിച്ചുവച്ചത്‌. രാഷ്ര്‌ടപതി ഭവനില്‍ അംഗീകാരത്തിനെത്തിയ ഓര്‍ഡിനന്‍സ്‌ ആറു മാസം കഴിഞ്ഞു എന്ന സാങ്കേതിക കാരണം കാണിച്ചു തിരിച്ചയക്കുകയായിരുന്നു. യു.ഡി.എഫ്‌. സര്‍ക്കാരാകട്ടെ ഭരണത്തിലിരുന്ന അഞ്ചു വര്‍ഷവും ഈ ഓര്‍ഡിനന്‍സിനെക്കുറിച്ച്‌ മിണ്ടിയില്ല.
തെലങ്കാനയിലെ 100 ഏക്കറിലാണ്‌ മാഫിയയുടെ കണ്ണെങ്കിലും അത്‌ വില്‍ക്കണമെങ്കില്‍ കുണ്ടറയിലെ ഓഫീസ്‌ സ്‌ഥിതി ചെയ്യുന്ന ഭൂമി ആദ്യം കൈക്കലാക്കണം. അതിനുള്ള ശ്രമങ്ങളാണ്‌ സോമ്‌നി ഗ്രൂപ്പ്‌ നടത്തുന്നത്‌. കുണ്ടറയിലെ 62 ഏക്കര്‍ സ്‌ഥലം സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയതാണ്‌. ഭൂമി സ്വന്തമാക്കുകയെന്ന ലക്ഷ്യം വച്ച്‌ വര്‍ഷങ്ങളായി പാട്ടകുടിശിക ഒടുക്കാന്‍ പോലും സോമ്‌നി ഗ്രൂപ്പ്‌ തയാറായില്ല. ഇതിനിടയിലാണ്‌ ബി.ഐ.എഫ്‌. ആറും ഐ.ഐ.എഫ്‌.ആറും പിരിച്ചുവിട്ടു കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്ത്‌. 7000 കോടിരൂപയുടെ ഭൂമിയില്‍ ഓഹരിയുള്ള സംസ്‌ഥാന സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. തര്‍ക്ക പരിഹാര ബോര്‍ഡുകള്‍ ഇല്ലാതായതോടെ ഏതു വിധത്തിലും സ്വകാര്യ ഭൂ മാഫിയക്ക്‌ കോടികളുടെ ഭൂമി കൈമാറാനുള്ള ശ്രമങ്ങളിലാണ്‌ പ്ര?മോട്ടര്‍മാര്‍.
സര്‍ക്കാര്‍ അടിയന്തിര നിയമ നിര്‍മാണം നടത്തി അലിന്‍ഡിന്റെ ഭൂമി ഏറ്റെടുക്കണമെന്നാണ്‌ ലോക്കൗട്ട്‌ ആയതു മുതല്‍ കോടതി കയറുന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം. വെറും മൂന്ന്‌ കോടി രൂപ മുടക്കി പ്ര?മോട്ടര്‍ ആയ സൊമാനിയെ മൊത്തം ഭൂമിയും മറിച്ചു വില്‍ക്കാന്‍ അനുവദിക്കണോ എന്ന്‌ സര്‍ക്കാര്‍ തീരുമാനിക്കണമെന്നു സമരസമിതി നേതാവ്‌ കെ.എസ്‌. വിശ്വനാഥന്‍ നായര്‍ ആവശ്യപ്പെട്ടു. ഭൂമാഫിയകളുടെ കൈയേറ്റത്തിനെതിരെ 1998 മുതല്‍ നിയമപോരാട്ടവുമായി മുന്നില്‍ നില്‍ക്കുന്ന വ്യക്‌തിയാണ്‌ വിശ്വനാഥന്‍ നായര്‍.

ബി.എസ്‌. രാജേഷ്‌

Ads by Google
Tuesday 04 Apr 2017 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW