Tuesday, April 04, 2017 Last Updated 49 Min 11 Sec ago English Edition
Todays E paper
Tuesday 04 Apr 2017 01.30 AM

ചര്‍ച്ച പരാജയം; ലോറി സമരം തുടരും

uploads/news/2017/04/96354/k5.jpg

പാലക്കാട്‌: ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ലോറി ഉടമാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം തുടരും. തേഡ്‌ പാര്‍ട്ടി ഇന്‍ഷുറന്‍സ്‌ പ്രീമിയം 60 ശതമാനം വരെ വര്‍ധിപ്പിച്ചത്‌ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ്‌ കേരള- തമിഴ്‌നാട്‌ ലോറി ഓണേഴ്‌സ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കഴിഞ്ഞ 30 മുതല്‍ സമരം തുടങ്ങിയത്‌.
ഹൈദരാബാദില്‍ ഇന്നലെ വൈകിട്ട്‌ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്‌തമാക്കാനാണു തീരുമാനമെന്നു കേരളാ തമിഴ്‌നാട്‌ ലോറി ഓണേഴ്‌സ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്‌ കാളിയപെരുമാള്‍, ജനറല്‍ കണ്‍വീനര്‍ എം. നന്ദകുമാര്‍ എന്നിവര്‍ അറിയിച്ചു. ചര്‍ച്ച പരാജയപ്പെട്ടതോടെ കേരള ലോറി ഓണേഴ്‌സ്‌ ഫെഡറേഷന്‍ അടിയന്തര യോഗം ഇന്ന്‌ പാലക്കാട്‌ ചേരും.
ഇന്നലെ രാവിലെ 11 മുതല്‍ ഉച്ചവരെയും വൈകിട്ട്‌ നാലുമുതലും ചരക്കു വാഹനങ്ങള്‍ തടയാന്‍ തുടങ്ങിയതോടെ വാളയാറില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്‌. ചരക്കുവാഹനങ്ങള്‍ മാര്‍ച്ച്‌ 30 മുതല്‍ ആരംഭിച്ച പണിമുടക്കില്‍ എല്‍.പി.ജി ടാങ്കറുകള്‍ കൂടി ഇന്നലെ മുതല്‍ പണിമുടക്കി.
സമരം ആറാം ദിവസത്തിലേക്ക്‌ കടക്കുമ്പോള്‍ എല്‍.പി.ജി. ടാങ്കര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ തടയുകയാണ്‌.
കര്‍ണാടക, ആന്ധ്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ സമരം അറിയാതെ വാളയാറില്‍ എത്തിയതാണ്‌ ഗതാഗതക്കുരുക്ക്‌ രൂക്ഷമാക്കിയത്‌. നാളെ കേന്ദ്രമന്ത്രി ഇന്‍ഷു റന്‍സ്‌ കമ്പനി ഉടമകളുമായി ചര്‍ച്ച നടത്തുമെന്നാണ്‌ കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതീക്ഷിക്കുന്നത്‌. വര്‍ധിപ്പിച്ച തുകയില്‍ 30 ശതമാനമെങ്കിലും കുറവുവരുത്തണമെന്നാണ്‌ സംഘടനകളുടെ നിലപാട്‌.

Ads by Google
Tuesday 04 Apr 2017 01.30 AM
YOU MAY BE INTERESTED
TRENDING NOW