Tuesday, June 27, 2017 Last Updated 20 Min 26 Sec ago English Edition
Todays E paper
Tuesday 04 Apr 2017 01.26 AM

ബീഫ്‌ നിരോധനം: ബി.ജെ.പിയെ പരിഹസിച്ച്‌ ശിവസേന

uploads/news/2017/04/96322/d3.jpg

ന്യൂഡല്‍ഹി: ബീഫ്‌നിരോധനം തെരഞ്ഞെടുപ്പു വിഷയമാക്കാന്‍ ബി.ജെ.പിക്കു ധൈര്യമുണ്ടോയെന്ന്‌ ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ "സാംന"യിലെഴുതിയ മുഖപ്രസംഗത്തിലാണ്‌ ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ എന്‍.ഡി.എ. ഘടകകക്ഷിയായ ശിവസേന പരിഹസിച്ചത്‌. അധികാരത്തിലുള്ള സംസ്‌ഥാനങ്ങളില്‍ കര്‍ഷകരുടെ ആത്മഹത്യ പാര്‍ട്ടി അവഗണിക്കുകയാണെന്നും മാട്ടിറച്ചി വിഷയത്തില്‍ അവര്‍ക്ക്‌ വ്യത്യസ്‌ത നിലപാടാണെന്നും മുഖപ്രസംഗം ആരോപിക്കുന്നു. വിജയിച്ചാല്‍ നല്ല മാട്ടിറച്ചി ലഭ്യമാക്കുമെന്ന മലപ്പുറത്തെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയുടെയും അധികാരത്തിലേറിയാല്‍ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ മാട്ടിറച്ചി നിരോധിക്കില്ലെന്നുള്ള നേതാക്കളുടെയും പ്രസ്‌താവനകളുടെ പശ്‌ചാത്തലത്തിലാണ്‌ പരിഹാസം.
ഗോവധം ക്രിമിനല്‍ക്കുറ്റമായി പരിഗണിക്കുന്നതിനെ സ്വാഗതംചെയ്യുന്നു. എന്നാല്‍, കര്‍ഷകരുടെ ആത്മഹത്യയെ ക്കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌? ഇതിനു കാരണക്കാരായവരെയും കര്‍ശനമായി ശിക്ഷിക്കണം. കര്‍ഷകര്‍ പട്ടിണിയിലാണ്‌. ഈ സമയത്ത്‌ വിശപ്പുസഹിച്ച്‌ അവര്‍ കന്നുകാലികളെ ഭക്ഷിപ്പിക്കുമോ? മാട്ടിറച്ചി വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്‌. അവിടെ ഇതു നിരോധിക്കാന്‍ ഒരാളും ധൈര്യപ്പെടില്ലെന്നും മുഖപത്രം പറയുന്നു. മാട്ടിറച്ച സംബന്ധിച്ച മലപ്പുറത്തെ സ്‌ഥാനാര്‍ഥിയുടെ അഭിപ്രായപ്രകടനം ദേശീയമാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

Ads by Google
Tuesday 04 Apr 2017 01.26 AM
YOU MAY BE INTERESTED
TRENDING NOW