Thursday, December 14, 2017 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.26 AM

പ്രധാനമന്ത്രിയോടു സൂഫി ആചാര്യന്മാര്‍ : ''ബീഫ്‌ രാജ്യമൊട്ടാകെ നിരോധിക്കണം''

uploads/news/2017/04/96321/d2.jpg

അജ്‌മീര്‍/ജയ്‌പുര്‍: ഹിന്ദു- മുസ്ലിം വൈരം അവസാനിപ്പിക്കാനുള്ള പോംവഴിയെന്ന നിലയ്‌ക്ക്‌ രാജ്യമൊട്ടാകെ ബീഫ്‌ നിരോധനം ഏര്‍പ്പെടുത്തണമെന്ന്‌ പ്രധാനമന്ത്രിയോടു സൂഫി ആചാര്യന്മാര്‍. അജ്‌മീര്‍ ദര്‍ഗയില്‍ ചേര്‍ന്ന സൂഫി ആചാര്യന്മാരുടെ സമ്മേളനമാണ്‌ ഈ നിര്‍ദേശം മൂന്നോട്ടുവച്ചത്‌.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും രാജസ്‌ഥാന്‍, ഝാര്‍ഖണ്ഡ്‌, ഗുജറാത്ത്‌ അടക്കം ബി.ജെ.പി. ഭരിക്കുന്ന മറ്റിടങ്ങളിലും അനധികൃത ഇറച്ചിക്കടകള്‍ക്കെതിരേ നടപടി ശക്‌തമാക്കിയ ഘട്ടത്തില്‍ രാജ്യവ്യാപക നിരോധനത്തിന്‌ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരണമെന്ന ആവശ്യമാണ്‌ സൂഫി ആചാര്യന്‍മാര്‍ മുന്നോട്ടുവയ്‌ക്കുന്നത്‌. ഇത്തരമൊരു ഓര്‍ഡിനന്‍സിലൂടെയേ ഹിന്ദു- മുസ്ലിം കലഹം എന്നെന്നേക്കുമായി അവസാനിപ്പിക്കാനാകൂവെന്ന്‌ വാര്‍ഷിക ഉറൂസിനോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനത്തിന്റെ പ്രമേയത്തില്‍ പറയുന്നു. സംയുക്‌ത പ്രഖ്യാപനം ദര്‍ഗ ദിവാന്‍ സയീദ്‌ സൈനുള്‍ ആബെദിന്‍ അലി ഖാന്‍ ചൂണ്ടിക്കാട്ടുകയും ചെയ്‌തു.
സമ്പൂര്‍ണ ബീഫ്‌ നിരോധനം മുസ്ലിംകളും ഹിന്ദുക്കളുമായ അനേകരുടെ തൊഴില്‍ നഷ്‌ടപ്പെടുത്തുമെങ്കിലും മറ്റു വഴികളില്ലെന്നും സൂഫി നേതാക്കളുടെ പാനല്‍ ചൂണ്ടിക്കാട്ടി. ബീഫ്‌ കൈയില്‍ കരുതുന്നതിന്റെയും വില്‍ക്കുന്നതിന്റെയും തിന്നുന്നതിന്റെയും പേരില്‍ ദിനംപ്രതി ഒട്ടേറെ മുസ്ലിം യുവാക്കളാണ്‌ ക്രൂശിക്കപ്പെടുന്നത്‌. ഈ സാഹചര്യം ഒഴിവാക്കാനുള്ള ഏക പോംവഴി സമ്പൂര്‍ണ മാട്ടിറച്ചി നിരോധനമാണെന്നു പ്രമേയത്തില്‍ സൂഫി ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Tuesday 04 Apr 2017 01.26 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW