Saturday, December 16, 2017 Last Updated 8 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.26 AM

വോട്ടിങ്‌ മെഷീനുകളിലെ തിരിമറി പുറത്തുകൊണ്ടുവരാമെന്ന്‌ കെജ്രിവാളിന്റെ വെല്ലുവിളി

uploads/news/2017/04/96320/d1.jpg

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷീന്‍ നല്‍കുന്നപക്ഷം 72 മണിക്കൂറിനുള്ളില്‍ തിരിമറി നടത്തി കാട്ടിത്തരാമെന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ വെല്ലുവിളി. മധ്യപ്രദേശ്‌ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിങ്‌ മെഷീനുകളുടെ പരിശോധനാവേളയില്‍ ബി.ജെ.പിക്ക്‌ അനുകൂലമായി വോട്ട്‌ വീഴുന്നതായി കണ്ടെത്തിയതു വിവാദമായ പശ്‌ചാത്തലത്തിലാണ്‌ കെജ്‌രിവാളിന്റെ പ്രസ്‌താവന.
വോട്ടിങ്‌ മെഷീനിലെ സോഫ്‌റ്റ്‌വേര്‍ തിരിമറി വെളിപ്പെടുത്താന്‍ മണിക്കൂറുകള്‍ മതിയെന്ന്‌ കെജ്‌രിവാള്‍ പറയുന്നു. അതു തിരിച്ചറിഞ്ഞാണ്‌ വികസിത രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷീന്‍ വേണ്ടെന്നുവച്ച്‌ ബാലറ്റ്‌ പേപ്പര്‍ ഉപയോഗിക്കുന്നത്‌. തിരിമറി നടത്തിയാണ്‌ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. വന്‍ വിജയം നേടിയതെന്ന ആക്ഷേപം ശരിവയ്‌ക്കുന്നതാണ്‌ മധ്യപ്രദേശിലെ പരിശോധനയില്‍ തെളിഞ്ഞതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
വിഷയത്തില്‍ വ്യക്‌തത വരുത്തേണ്ട തെരഞ്ഞെടുപ്പു കമ്മിഷന്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയെപ്പോലെയാണു പെരുമാറുന്നതെന്നും കെജ്‌രിവാള്‍ ആക്ഷേപിച്ചു.
മധ്യപ്രദേശ്‌ ചീഫ്‌ ഇലക്‌ടറല്‍ ഓഫീസര്‍ സലീന സിങ്‌ സമാജ്‌ വാദിപാര്‍ട്ടിക്ക്‌ വോട്ട ചെയ്‌തപ്പോള്‍ ബി.ജെ.പിക്ക്‌ വോട്ട്‌ ചെയ്‌തെന്നാണ്‌ മെഷീന്‍ രേഖപ്പെടുത്തിയത്‌. ഇതുവ്യക്‌തമായിട്ടും നടപടി സ്വീകരിക്കാന്‍ മുതിരാത്തത്‌ സംശയാസ്‌പദമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Ads by Google
Tuesday 04 Apr 2017 01.26 AM
YOU MAY BE INTERESTED
TRENDING NOW