Monday, September 25, 2017 Last Updated 10 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.26 AM

തൃശൂര്‍ പൂരം : അനുമതി നിയമാനുസ്യതം മാത്രമെന്നു കേന്ദ്രമന്ത്രി

uploads/news/2017/04/96316/d5.jpg

ന്യൂഡല്‍ഹി: നിലവിലുള്ള നിയമങ്ങളും സുപ്രീം കോടതി വിധിയും പാലിച്ചു മാത്രമേ തൃശൂര്‍ പൂരം വെടിക്കെട്ടിനു അനുമതി നല്‍കുകയുള്ളുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള ചട്ടങ്ങളില്‍ ഇളവ്‌ അനുവദിക്കാനാകില്ലെങ്കിലും അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. ഇതിനായി ഏകജാലക സംവിധാനം ഒരുക്കുമെന്നും കേന്ദ്ര വാണിജ്യ കാര്യ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്‌തമാക്കി.
വെടിക്കെട്ട്‌ സംബന്ധിച്ച നിയമങ്ങള്‍ വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്‌. സര്‍ക്കാര്‍ പുതുതായി ഒന്നും കൊണ്ടുവന്നിട്ടില്ല. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി വെടിക്കെട്ട്‌ നടത്തിയതാണ്‌ കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ദുരന്തമുണ്ടാക്കാന്‍ ഇടയായതെന്ന്‌ കേന്ദ്ര സംഘം റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. വെടിക്കെട്ട്‌ അപകടം കുറയ്‌ക്കാന്‍ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചേ മതിയാകൂ. ചട്ടം പാലിക്കാന്‍ നടപടി ക്രമങ്ങളില്‍ ഇളവ്‌ വരുത്തിയിട്ടുണ്ട്‌. പുതിയ ഏകജാലക സംവിധാനത്തിന്റെ ചുമതല ജില്ലാ കലക്‌ടര്‍ക്കാണ്‌.
വെടിക്കെട്ട്‌ നടത്താന്‍ അനുമതിക്കുള്ള അപേക്ഷ രണ്ട്‌ മാസം മുന്നെ കലക്‌ടര്‍ക്ക്‌ നല്‍കണം. 2007 ലെ സുപ്രിം കോടതി വിധിക്ക്‌ അനുസൃതമായാകും കലക്‌ടര്‍ അനുമതി നല്‍കുക. വെടിക്കെട്ട്‌ തീയതിയുടെ ഒരു മാസം മുമ്പേ അനുമതിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. ബ്രാന്‍ഡ്‌ കരിമരുന്ന്‌ ഉല്‍പ്പന്നങ്ങള്‍ മാത്രമേ തൃശുര്‍ പൂരത്തിന്‌ അനുവദിക്കാന്‍ പാടുള്ളെന്നാണ്‌ കേന്ദ്ര സര്‍ക്കാറിന്റെ പ്രധാന നിര്‍ദേശം. അനുമതിയില്ലാത്ത രാസവസ്‌തുക്കള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. കുഴിമിന്നല്‍, ഗുണ്ട്‌, ഓലപ്പടക്കം എന്നിവ നിര്‍മിക്കുന്നവര്‍ക്ക്‌ ലൈസന്‍സ്‌ വേണം. പൂരം അടുത്ത സാഹചര്യത്തില്‍ അപേക്ഷിച്ച്‌ ഒരു മാസത്തിനകം ലൈസന്‍സ്‌ നല്‍കാന്‍ നടപടിയെടുത്തെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. വെടിക്കെട്ട്‌ സ്‌ഥലത്തുനിന്നു 100 മീറ്റര്‍ അകലത്തിലാകണം കാഴ്‌ചക്കാരെ നിര്‍ത്തേണ്ടത്‌. ആശുപത്രിയില്‍നിന്ന്‌ 250 മീറ്റര്‍ അകലം പാലിക്കണം. ഇതു പാലിക്കാനാകാത്ത സാഹചര്യത്തില്‍ വേദി മാറ്റണം. ദൂരപരിധി വീടുകള്‍ക്ക്‌ ബാധകമാണോയെന്നു സംസ്‌ഥാന സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം അതത്‌ കമ്മിറ്റിക്കും സംസ്‌ഥാന സര്‍ക്കാരിനുമാണെന്നും മന്ത്രി വ്യക്‌തമാക്കി.
വെടിമരുന്ന്‌ സംഭരിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ലൈസന്‍സ്‌ നേടുന്നതിന്‌ എറണാകുളത്തെ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ്‌ എക്‌സ്പ്ലോസീവ്‌ ഓഫീസില്‍ സൗകര്യമൊരുക്കിയാണു നടപടിക്രമങ്ങള്‍ ലഘൂകരിച്ചത്‌. നിലവില്‍ നാഗ്‌പൂരിലെ ഓഫീസില്‍ നിന്നാണ്‌ അനുമതി വാങ്ങേണ്ടത്‌. കരിമരുന്ന്‌ പ്രദര്‍ശനത്തിന്‌ ലൈസന്‍സുള്ളവര്‍ക്കു മാത്രമേ പുതിയ അപേക്ഷ നല്‍കാനാകു. തൃശൂര്‍ പൂരം കേരളത്തിനും രാജ്യത്തിനും ഒരു പോലെ നിര്‍ണായകമാണെന്നും ഇതിനെതിരായ ഒരു നീക്കവും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത്‌ നിന്നുണ്ടാവില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Advertisement
Tuesday 04 Apr 2017 01.26 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW