Tuesday, April 04, 2017 Last Updated 34 Min 24 Sec ago English Edition
Todays E paper
Tuesday 04 Apr 2017 01.26 AM

ജമ്മുവില്‍ സി.ആര്‍.പി.എഫ്‌. ജവാന്‌ വീരമൃത്യു

uploads/news/2017/04/96315/d4.jpg

ശ്രീനഗര്‍: സുരക്ഷാസേനയ്‌ക്കുനേരേ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ജമ്മു കശ്‌മീരില്‍ സി.ആര്‍.പി.എഫ്‌. ജവാന്‌ വീരമൃത്യു. സംഭവത്തില്‍ പത്തുവയസുകാരി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കു പരുക്ക്‌.
ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സുരക്ഷാജോലി നിര്‍വഹിക്കാനെത്തിയ സി.ആര്‍.പി.എഫ്‌. ജവാന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനുനേരേ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം. വെടിവയ്‌പില്‍ പരുക്കേറ്റ ആറുപേരെയും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജവാന്‍മാരില്‍ ഒരാള്‍ വീരമൃത്യു വരിച്ചു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

Ads by Google
Tuesday 04 Apr 2017 01.26 AM
YOU MAY BE INTERESTED
TRENDING NOW