Thursday, July 27, 2017 Last Updated 14 Min 37 Sec ago English Edition
Todays E paper
Tuesday 04 Apr 2017 01.23 AM

ഇന്ത്യന്‍ വംശജനായ വ്യാജഡോക്‌ടര്‍ക്ക്‌ ഓസ്‌ട്രേലിയയില്‍ 19 ലക്ഷം പിഴ

uploads/news/2017/04/96301/in3.jpg

മെല്‍ബണ്‍: വ്യാജരേഖചമച്ച്‌ ഒരു ദശകത്തിലധികം ഓസ്‌ട്രേലിയയിലെ വിവിധ ആശുപത്രികളില്‍ ജോലിയെടുത്ത ഇന്ത്യന്‍ വംശജനായ വ്യാജഡോക്‌ടര്‍ക്ക്‌ 30,000 (19 ലക്ഷം രൂപ) ഡോളര്‍ പിഴ.
ഇതിനുപുറമേ പ്രോസിക്യൂഷന്‍ ചാര്‍ജായി 22,000 ഡോളറും അടയ്‌ക്കണം.
ശ്യാം ആചാര്യ(41)യാണ്‌ യു.കെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ സാരഗ്‌ ചിറ്റലെ എന്ന ഡോക്‌ടറുടെ തിരിച്ചറിയല്‍ രേഖകളുപയോഗിച്ച്‌ ചികിത്സ നടത്തിയത്‌. സന്ധിരോഗവിദഗ്‌ദ്ധന്‍ എന്ന വ്യാജേനയായിരുന്നു ശ്യാമിന്റെ ചികിത്സ. 2003ലാണ്‌ ഇയാള്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ എത്തുന്നത്‌. ചിറ്റലെയുടെ വ്യക്‌തിഗത, വിദ്യാഭ്യാസ രേഖകള്‍ മോഷ്‌ടിച്ച ഇയാള്‍ ഓസ്‌ട്രേലിയന്‍ പൗരത്വവും പാസ്‌പോര്‍ട്ടും സ്‌ഥലവും ഉള്‍പ്പെടെയുള്ളവ തരപ്പെടുത്തുകയും ചെയ്‌തു.
1999-2000 കാലയളവില്‍ ഇന്ത്യയില്‍ ചിറ്റലെയുടെ മുത്തശിക്കൊപ്പം ഇരുവരും താമസിക്കുന്നതിനിടെയാണ്‌ ശ്യാം രേഖകള്‍ മോഷ്‌ടിച്ചത്‌.

Ads by Google
Tuesday 04 Apr 2017 01.23 AM
YOU MAY BE INTERESTED
TRENDING NOW