Friday, October 20, 2017 Last Updated 18 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.23 AM

കടല്‍ക്കൊള്ളക്കാര്‍ ചരക്കുകപ്പല്‍ റാഞ്ചി 11 ഇന്ത്യന്‍ ജീവനക്കാരെ ബന്ദികളാക്കി

uploads/news/2017/04/96300/in2.jpg

മൊഗാദിഷു: ദുബായില്‍നിന്ന്‌ സൊമാലിയയിലേക്കു പോയ ചെറു ചരക്കുകപ്പല്‍ റാഞ്ചിയ കടല്‍ക്കൊള്ളക്കാര്‍ 11 ഇന്ത്യക്കാരായ ജീവനക്കാരെ ബന്ദികളാക്കി.
സൊമാലിയയിലെ ബൊസാസോയിലേക്കു പോകുകയായിരുന്നു കപ്പല്‍.
ബന്ദികളാക്കപ്പെട്ട 11 പേരും മുംബൈ സ്വദേശികളാണ്‌. യെമനിലെ സോകോത്ര ദ്വീപിനും സൊമാലി തീരത്തിനും മധ്യേയുള്ള ഇടുങ്ങിയ കപ്പല്‍ച്ചാലില്‍ കഴിഞ്ഞ്‌ ശനിയാഴ്‌ചയായിരുന്നു റാഞ്ചല്‍.
പിടിച്ചെടുത്ത കപ്പല്‍ വടക്കന്‍ സൊമാലിയയിലെ ഈല്‍ തീരത്തേക്കാണു കൊണ്ടുപോയതെന്നു യു.എസ്‌. നാവികസേനയുടെ ബഹ്‌റൈനില്‍ തമ്പടിച്ച അഞ്ചാം പത്തിയുടെ വക്‌താവ്‌ ലെഫ്‌റ്റനന്റ്‌ ഇയാന്‍ മക്‌കോണി പറഞ്ഞു.
യു.എസ്‌. നാവികസേന സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ബന്ദികളെയും ബോട്ടും വിട്ടുകൊടുക്കാന്‍ കടല്‍ക്കൊള്ളക്കാര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി ഉടമകളായ ഡ്രൈയാഡ്‌ മാരിടൈം സി.ഇ.ഒ: ഗ്രെയിം ഗിബണ്‍ ബ്രൂക്‌സ്‌ പറഞ്ഞു. മേഖലയിലെ ഗതാഗതത്തിനു സാധാരണ ഉപയോഗിക്കുന്ന പൂര്‍ണമായും തടികൊണ്ടു നിര്‍മിച്ച കപ്പലാണു തട്ടിയെടുത്തത്‌. രാജ്യാന്തര ചരക്കുകപ്പല്‍ വ്യവസായത്തിന്‌ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഭീഷണിയായിട്ട്‌ നാളുകളായി. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുടെ നാവിക സേനകള്‍ കടല്‍ക്കൊള്ളക്കാരെ നേരിടാനിറങ്ങിയതോടെ കുറച്ചുനാളുകളായി ഉള്‍വലിഞ്ഞിരുന്നവരാണ്‌ വീണ്ടും തലപൊക്കിയത്‌.
ആക്രമണം ഭയന്ന്‌ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ ഗിനിയന്‍ ഉള്‍ക്കടലിലേക്ക്‌ അവര്‍ പ്രവര്‍ത്തനം മാറ്റുകയും ചെയ്‌തിരുന്നു.
വിദേശ മീന്‍പിടിത്തക്കാര്‍ അനധികൃതമായി സൊമാലിയന്‍ മേഖലയില്‍ മത്സ്യബന്ധനം നടത്തുന്നതു കടല്‍ക്കൊള്ളക്കാരുടെ തിരിച്ചുവരവിന്‌ ഇടയാക്കിയെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസം അവര്‍ ഒരു എണ്ണ ടാങ്കര്‍ റാഞ്ചിയിരുന്നു.
2012 നു ശേഷം കടല്‍ക്കൊള്ളക്കാര്‍ നടത്തിയ ആദ്യ റാഞ്ചലായിരുന്നു അത്‌. കപ്പലും ശ്രീലങ്കക്കാരായ ജീവനക്കാരെയും ഉപാധികള്‍ കൂടാതെ വിട്ടുകൊടുത്തിരുന്നു.
കഴിഞ്ഞ മാസം അവസാനത്തോടെ ഒരു മത്സ്യബന്ധന ബോട്ടും കൊള്ളക്കാര്‍ റാഞ്ചിയിരുന്നു.

Ads by Google
Advertisement
Tuesday 04 Apr 2017 01.23 AM
YOU MAY BE INTERESTED
TRENDING NOW