Tuesday, May 23, 2017 Last Updated 15 Min 7 Sec ago English Edition
Todays E paper
Tuesday 04 Apr 2017 01.22 AM

ഒന്‍പതാം ഗ്രഹം: നാല്‌ 'സ്‌ഥാനാര്‍ഥികളെ' കണ്ടെത്തി

സിഡ്‌ണി: സൗരയുഥത്തിലെ ഒന്‍പതാം ഗ്രഹത്തിനുവേണ്ടിയുള്ള അന്വേഷണം വഴിത്തിരിവില്‍. ഒന്‍പതാം ഗ്രഹമാകാന്‍ സാധ്യതയുള്ള നാല്‌ വസ്‌തുക്കളെ കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ അറിയിച്ചു.
40 ലക്ഷം വസ്‌തുക്കളെ പരിശോധിച്ചശേഷമാണു ഗ്രഹമാകാന്‍ സാധ്യതയുള്ളവയെ തിരിച്ചറിഞ്ഞത്‌. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രസംഘമാണു ഗവേഷണത്തിനു നേതൃത്വം നല്‍കിയത്‌. 60,000 പേര്‍ ഗവേഷണത്തില്‍ സഹകരിച്ചെന്നു ശാസ്‌ത്രജ്‌ഞനായ ഡോ. ബ്രാഡ്‌ ടക്കര്‍ അറിയിച്ചു. കൂടുതല്‍ ഗവേഷണത്തിനുശേഷം ഗ്രഹത്തെ പ്രഖ്യാപിക്കുമെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌.

Ads by Google
Tuesday 04 Apr 2017 01.22 AM
YOU MAY BE INTERESTED
TRENDING NOW