Thursday, November 23, 2017 Last Updated 9 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.22 AM

റണ്‍വേയില്‍ പുള്ളിപ്പുലി; നേപ്പാളില്‍ വിമാനത്താവളപ്രവര്‍ത്തനം മുടങ്ങി

കാഠ്‌മണ്ഡു: നേപ്പാളിലെ ഏക രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുള്ളിപ്പുലി കാരണം താല്‍ക്കാലികമായി മുടങ്ങി. കാഠ്‌മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം ഇന്നലെ രാവിലെ 7.45 നാണു പുലിയെ കണ്ടത്‌.
റണ്‍വേയില്‍ പുലിയെ കണ്ടെന്നു ബുദ്ധ എയറിന്റെ പൈലറ്റ്‌ എയര്‍ ട്രാഫിക്‌ കണ്‍ട്രോളിനെ അറിയിച്ചതോടെ വിമാനത്താവളം പരിഭ്രാന്തിയിലായി. പുള്ളിപ്പുലി റണ്‍വേയ്‌ക്കു സമീപമുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചതായി സംശയിച്ച്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ വ്യാപക തെരച്ചില്‍ നടത്തി.
വനംവകുപ്പിനെ കൂടാതെ പോലീസും വേട്ടക്കാരുടെ സംഘങ്ങളും തെരച്ചിലിനിറങ്ങി.
കണ്ടത്‌ പുള്ളിപ്പുലിയാണെന്ന്‌ ഉറപ്പാക്കാനാകില്ലെന്നും വലിയ പൂച്ചയാകാനും സാധ്യതയുണ്ടെന്ന്‌ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വക്‌താവ്‌ പ്രേംനാഥ്‌ ഠാക്കൂര്‍ പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിനു ശേഷമാണ്‌ വ്യോമഗതാഗതം പുനഃസ്‌ഥാപിച്ചത്‌. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ വടക്കുഭാഗം വനത്തിനോടു ചേര്‍ന്നാണ്‌.
ആദ്യമായല്ല ത്രിഭുവന്‍ വിമാനത്താവളത്തില്‍ മൃഗങ്ങള്‍ കടക്കുന്നതു മൂലം വ്യോമഗതാഗതം തടസപ്പെടുന്നത്‌. കുരങ്ങന്‍മാരും ആടുകളും തെരുവു നായ്‌ക്കളും സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ റണ്‍വേയില്‍ കടക്കാറുണ്ട്‌.

Ads by Google
Tuesday 04 Apr 2017 01.22 AM
YOU MAY BE INTERESTED
TRENDING NOW