Thursday, May 25, 2017 Last Updated 17 Min 32 Sec ago English Edition
Todays E paper
Tuesday 04 Apr 2017 01.17 AM

ഒന്‍പതുകാരിയെ മദ്യംനല്‍കി പീഡിപ്പിച്ചു: വിവരം മറച്ചുവച്ചതിന്‌ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസ്; ഒരാള്‍ പിടിയില്‍

uploads/news/2017/04/96294/cr2.jpg

കാക്കനാട്‌: ഒന്‍പതു വയസുകാരിക്കു മദ്യം നല്‍കി ക്രൂരപീഡനം. സംഭവുമായി ബന്ധപ്പെട്ട്‌ മധ്യവയസ്‌കന്‍ അറസ്‌റ്റില്‍. പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരം പുറത്തറിയാതിരിക്കാന്‍ പ്രതിയെക്കുറിച്ചുള്ള വിവരം വെളിപ്പെടുത്തരുതെന്ന്‌ ഇന്‍ഫോപാര്‍ക്ക്‌ പോലീസ്‌ നിര്‍ദ്ദേശിച്ചു. പ്രതിയുടെ വീട്ടില്‍ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന കുടുംബത്തിലെ പെണ്‍കുട്ടിയാണ്‌ പീഡനത്തിനിരയായത്‌.
പീഡനത്തെത്തുടര്‍ന്നു വിഷാദരോഗിയ കുട്ടിക്കുണ്ടായ മാറ്റം തിരിച്ചറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ ലൈനിലോ പോലീസിലോ വിവരം അറിയിച്ചില്ലെന്നു പരാതിയുണ്ട്‌. പെണ്‍കുട്ടി പീഡിനത്തിനിരയായ വിവരം മാതാപിതാക്കളും അറിഞ്ഞിരുന്നില്ല. മാതാപിതാക്കള്‍ ജോലിക്കു പോയ സമയങ്ങളിലായിരുന്നു പീഡനം. അയല്‍വാസികളാണ്‌ പീഡന വിവരം പോലീസിലും ചൈല്‍ഡ്‌ ലൈനിലും അറിയിച്ചത്‌. പന്തല്‍ കരാറെടുത്ത്‌ നടത്തുകയായിരുന്ന പ്രതിയെ കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. സ്‌കൂള്‍ അധികൃതര്‍ വിവരം മറച്ചുവച്ചതിന്‌ അവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ടെന്നു പോലീസ്‌ അറിയിച്ചു.

Ads by Google
Tuesday 04 Apr 2017 01.17 AM
YOU MAY BE INTERESTED
TRENDING NOW