Wednesday, May 24, 2017 Last Updated 22 Min 13 Sec ago English Edition
Todays E paper
Tuesday 04 Apr 2017 01.17 AM

മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മരണം : കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന പരാതിയുമായി ഷംനയുടെ പിതാവ്‌

uploads/news/2017/04/96293/cr10.jpg

കൊച്ചി: മകളുടെ മരണത്തിന്‌ കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ എത്തിച്ചിരുന്നെങ്കില്‍ മറ്റൊരു യുവാവിനുകൂടി ദാരുണാന്ത്യം സംഭവിക്കില്ലായിരുന്നുവെന്ന്‌ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവിനെത്തുടര്‍ന്നു മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംനയുടെ പിതാവ്‌ കെ.എ. അബൂട്ടി.
എട്ടുമാസം മുമ്പ്‌ തന്റെ മകള്‍ക്കു സംഭവിച്ചതാണ്‌ ഏതാനും ദിവസം മുമ്പ്‌ ഇതേ മെഡിക്കല്‍ കോളജില്‍ ജെറിന്‍ എന്ന യുവാവും നേരിട്ടതെന്ന്‌ അബൂട്ടി നിറകണ്ണുകളോടെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇരുവരും മരിക്കാനിടയായത്‌ മെഡിക്കല്‍ കോളജ്‌ അധികൃതരുടെ അനാസ്‌ഥ മൂലമാണ്‌. നിസാരരോഗങ്ങളുമായി എത്തി ഇരുവര്‍ക്കും ജീവന്‍ നഷ്‌ടമായത്‌ ചികിത്സാപ്പിഴവിനേത്തുടര്‍ന്നാണ്‌. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക മെഡിക്കല്‍ സംഘം നടത്തിയ അന്വേഷണത്തില്‍ മകളുടെ മരണത്തിന്‌ ഇടയാക്കിയത്‌ ചികിത്സാ പിഴവാണെന്ന്‌ കണ്ടെത്തി റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. ക്രൈം ബ്രാഞ്ച്‌ അന്വേഷണവും പുരോഗമിച്ചുവരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന്‌ അബൂട്ടി പറഞ്ഞു.
ആരോഗ്യമന്ത്രി തന്റെ അയല്‍വാസിയാണ്‌. മകളുടെ മരണവിവരം അറിഞ്ഞ്‌ വീട്ടില്‍ എത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന്‌ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പകരം മകളുടെ മരണത്തിന്‌ നഷ്‌ടപരിഹാരമായി മൂന്നുലക്ഷം രൂപ അനുവദിച്ച്‌ തന്നേയും കുടുംബത്തേയും സര്‍ക്കാര്‍ അവഹേളിക്കുകയായിരുന്നു. ധനസഹായം കൈപ്പറ്റാന്‍ തയാറായില്ല. മകളുടെ ജീവന്‌ വിലയിടുകയല്ല കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുകയാണ്‌ സര്‍ക്കാര്‍ ചെയേ്ണ്ടേത്‌. സംഭവദിവസം ഡ്യുട്ടിയിലുണ്ടായിരുന്നവരുടെ പട്ടിക ക്രൈം ബ്രാഞ്ച്‌ ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയാറായിട്ടില്ലെന്ന്‌ അബൂട്ടി പറഞ്ഞു.

Ads by Google
Tuesday 04 Apr 2017 01.17 AM
YOU MAY BE INTERESTED
TRENDING NOW