Friday, April 07, 2017 Last Updated 12 Min 54 Sec ago English Edition
Todays E paper
Tuesday 04 Apr 2017 01.17 AM

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി; യുവാവ്‌ അറസ്‌റ്റില്‍

uploads/news/2017/04/96292/cr9.jpg

പൊന്‍കുന്നം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ 18 വയസുകാരന്‍ അറസ്‌റ്റില്‍. പൊന്‍കുന്നം തോണിപ്പാറ പുളിക്കല്‍വീട്ടില്‍ നാസറാ(18)ണ്‌ അറസ്‌റ്റിലായത്‌. രണ്ടു വര്‍ഷമായി പെണ്‍കുട്ടിയും നാസറും പ്രണയത്തിലായിരുന്നെന്നും ഇവര്‍ ഒരേ സ്‌കൂളിലാണു പഠിച്ചിരുന്നതെന്നും പൊന്‍കുന്നം എസ്‌.ഐ: എ. സി. മനോജ്‌കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക്‌ അസ്വസ്‌ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ ഗര്‍ഭിണിയാണെന്നു തിരിച്ചറിഞ്ഞത്‌.
കാഞ്ഞിരപ്പള്ളി കോടതിയാല്‍ ഹാജരാക്കിയ നിസാറിനെ റിമാന്‍ഡ്‌ ചെയ്‌തു. പൊന്‍കുന്നം സി.ഐ: ടി.ടി. സുബ്രഹ്‌മണ്യം, എസ്‌.ഐ: എ.സി. മനോജ്‌കുമാര്‍ എന്നിവരാണ്‌ കേസെടുത്ത്‌ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്‌.

Ads by Google
Tuesday 04 Apr 2017 01.17 AM
YOU MAY BE INTERESTED
TRENDING NOW