Friday, October 20, 2017 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.16 AM

ഓഹരി വിപണികള്‍ റെക്കോഡ്‌ നേട്ടത്തില്‍

uploads/news/2017/04/96280/f1.jpg

മുംെബെ: ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റം. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനം അഘോഷമാക്കി വിപണികള്‍ കരുത്തു തെളിയിച്ചു. സെന്‍സെക്‌സും നിഫ്‌റ്റിയും പുതിയ ഉയരങ്ങളിലെത്തി. സെന്‍സെക്‌സ്‌ 289.72 പോയിന്റ്‌ ഉയര്‍ന്ന്‌ 29,910.22ലും നിഫ്‌റ്റി 64.10 പോയിന്റ്‌ കൂടി 9,237.85ലുമാണു വ്യാപാരം അവസാനിപ്പിച്ചത്‌.
ഈ വര്‍ഷം മാര്‍ച്ച്‌ 14ന്‌ ശേഷം സെന്‍സെക്‌സ്‌ ഒറ്റ ദിവസത്തില്‍ ഇത്രയും നേട്ടമുണ്ടാക്കുന്നതും ഇതാദ്യമാണ്‌. 2015 ജനുവരിയിലാണു സെന്‍സെക്‌സ്‌ ഇതിനു മുമ്പ്‌ റെക്കോഡ്‌ ഉയരത്തിലെത്തിയത്‌. അന്നു സെന്‍സെക്‌സ്‌ 29,681.88ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. നിഫ്‌റ്റി 9,200 പോയിന്റ്‌ പിന്നിട്ടതു വിപണികളുടെയും നിക്ഷേപകരുടെയും അവേശം വാനോളമുയര്‍ത്തി. ഒരു സമയത്ത്‌ നിഫ്‌റ്റി 9,245.35 പോയിന്റ്‌ ഉയര്‍ന്നിരുന്നു.
രാജ്യാന്തര വിപണികളുടെ കരുത്തിലാണ്‌ ഇന്ത്യന്‍ വിപണികളും ഇന്നലെ നേട്ടമുണ്ടാക്കിയത്‌. പുറത്തു വരാനിരിക്കുന്ന യു.എസ്‌. തൊഴില്‍ ഡേറ്റ റിലീസിലാണ്‌ ഏവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. ഇയാഴ്‌ച നടക്കാനിരിക്കുന്ന യു.എസ്‌- െചെന പ്രസിഡന്റുമാരുടെ കൂടിക്കാഴ്‌ചയും വിപണികളെ ഉണര്‍ത്തി. ഉല്‍പ്പാദന മേഖല കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉണ്ടാക്കിയ നേട്ടവും വിപണികളില്‍ പ്രതിഫലിച്ചു.
കുറച്ചു ദിവസങ്ങളിലായി പ്രതിരോധത്തിലായിരുന്ന റിലയന്‍സ്‌ ഓഹരികളും ലാര്‍സന്‍ ആന്‍ഡ്‌ ട്യൂബ്ര? ഓഹരികളും മുന്നേറിയതാണു വിപണിയെ ഉയരങ്ങളിലെത്തിച്ചത്‌. 5.26 ശതമാനം ഓഹരി മൂല്യം വര്‍ധിപ്പിച്ച ലാര്‍സന്‍ ആന്‍ഡ്‌ ട്യൂബ്ര? ഓഹരികളാണ്‌ ഇന്നലെ വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്‌. 1,660.65 രൂപയിലാണിപ്പോള്‍ ഇവയുടെ വിപണിമൂല്യം.
3.94 ശതമാനം മൂല്യം വര്‍ധിപ്പിച്ച റിലയന്‍സ്‌ ഓഹരികളുടെ പ്രകടനവും ശ്രദ്ധേയമായി. ഡോ. റെഡ്‌ഡീസ്‌ ലാബ്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, ഗെയില്‍, എച്ച്‌.ഡി.എഫ്‌.സി, ഏഷ്യന്‍ പെയിന്റ്‌സ്‌, ആക്‌സിസ്‌ ബാങ്ക്‌, ടാറ്റ മോട്ടോഴ്‌സ്‌, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, മാരുതി സുസുക്കി, അദാനി പോര്‍ട്‌സ്‌, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളും ഇന്നലെ നേട്ടത്തിലായിരുന്നു. 1.11 ശതമാനം മൂല്യ നഷ്‌ടത്തോടെ ഇന്‍ഫോസിസ്‌ ഓഹരികള്‍ ഇന്നലെ വിപണിയില്‍ പിന്നിലായി. ഭാരതി എയര്‍ടെല്‍, വിപ്ര?, ബജാജ്‌ ഓട്ടോ, എച്ച്‌.ഡി.എഫ്‌.സി, എന്‍.ടി.പി.സി, ടി.സി.എസ്‌, ലുപിന്‍ എന്നിവയുടെ ഓഹരികളും നഷ്‌ടത്തിലാണ്‌.
മിഡ്‌ ക്യാപ്പ്‌, സ്‌മോള്‍ ക്യാപ്പ്‌ ഓഹരികളും നേട്ടത്തിലായിരുന്നു. ബി.എസ്‌.ഇ. ക്യാപിറ്റല്‍ ഗുഡ്‌സ്‌ ഇന്‍ഡക്‌സ്‌ 3.47 ശതമാനം നേട്ടവും ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സ്‌ 1.05 നേട്ടവും ഉണ്ടാക്കി. കണക്കുകള്‍ പ്രകാരം 295.92 കോടി രൂപയുടെ ഓഹരികളാണ്‌ വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്‌ച വിപണിയില്‍ വിറ്റത്‌. പ്രദേശിക നിക്ഷേപകര്‍ 1,499.41 കോടി രൂപയുടെ നിക്ഷേപം നടത്തി.

Ads by Google
Advertisement
Tuesday 04 Apr 2017 01.16 AM
YOU MAY BE INTERESTED
TRENDING NOW